നാവിൽ നിറയട്ടെ രുചികരമായ പനീർ കറി

Paneer Curry Recipe
SHARE

പാൽ ഉത്പന്നങ്ങളിൽ ഒന്നാമനാണ് പനീർ. കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായി്കുന്ന ധാരാളം ഘടകങ്ങൾ പനീറിൽ അടങ്ങിയിട്ടുണ്ട്. രുചികരമായ പനീർ കറി വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

1. പാൽ – ഒരു ലീറ്റർ

2. ചെറുനാരങ്ങാ നീര് – ഒരു നാരങ്ങയുടേത്

3. പാചക എണ്ണ – ഒരു വലിയ സ്പൂൺ

4. ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഉള്ളി അരിഞ്ഞത് – അര കപ്പ്
തക്കാളി അരിഞ്ഞത് – മുക്കാൽ കപ്പ്
പച്ചമുളക് അറ്റം പിളർന്നത് – രണ്ട്

5. മുളകു പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

6. പാൽപ്പാട അല്ലെങ്കിൽ ക്രീം – മുക്കാൽ കപ്പ്

7. ഉപ്പ് – പാകത്തിന്

8. മല്ലിയില അരിഞ്ഞത് – കുറച്ച്

തയാറാക്കുന്ന വിധം

പനീർ ഉണ്ടാക്കാൻ : പാൽ തിളയ്ക്കുമ്പോൾ അതിൽ നാരങ്ങാ നീര് ഒഴിക്കുക. പാലു പിരിഞ്ഞു കട്ടിയായാൽ വാങ്ങി, അത് ഒരു തുണിയിൽ കെട്ടിത്തൂക്കുക. വെള്ളം വാർന്ന ശേഷം ആ തുണിയുടെ മേൽ കനമുള്ള വല്ലതും വയ്ക്കുക. വെള്ളം മുഴുവൻ വാർന്നു പനീർ കട്ടിയായാൽ എടുത്തു ചെറിയ കഷണങ്ങളാക്കുക.

∙ചൂടായ എണ്ണയിൽ നാലാമത്തെ ചേരുവകൾ യഥാക്രമം ഇട്ടു വഴറ്റുക.

∙ഇതിൽ എല്ലാ പൊടികളും ചേർത്തിളക്കുക.

∙പിന്നീട് പാൽപ്പാട അല്ലെങ്കിൽ ക്രീം നന്നായിളക്കി ഇതിലേക്ക് ഒഴിക്കുക.

∙10 മിനിറ്റ് വച്ച ശേഷം, പനീർ കഷണങ്ങൾ ചേർത്ത്, ഉടയാതെ ഇളക്കി മല്ലിയിലയും ചേർത്തു വാങ്ങുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA