പഴമാങ്ങാക്കറിയൊഴിച്ച് ഊണു കഴിച്ചിട്ടുണ്ടോ?

പഴമാങ്ങാക്കറി
SHARE

ഇത് മാമ്പഴക്കാലം, മധുരമുള്ള മാമ്പഴം കൊണ്ട് രുചികരമായി തയാറാക്കുന്ന പഴമാങ്ങാക്കറി.

1. നല്ല മധുരമുള്ള ചെറിയ നാടൻ മാമ്പഴം
ചുന ചെത്തിയത് – എട്ട്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്

2. തേങ്ങാ തിരുമ്മിയത് – ഒരു മുറി
ജീരകം – അര ചെറിയ സ്പൂൺ

3. വെള്ളം ചേർക്കാതെ ഉടച്ചെടുത്ത അൽപ്പം പുളിയുള്ള മോര് –  അര ലീറ്റർ

4. ഉലുവാ പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽ മുളക് – രണ്ട് (ഓരോന്നും മൂന്നായി മുറിക്കണം)
കറിവേപ്പില – രണ്ടു തണ്ട്

തയാറാക്കുന്ന വിധം

∙ഒന്നാമത്തെ ചേരുവകൾ ഒന്നിച്ചാക്കി, ഒരു കപ്പു വെള്ളം ചേർത്തു വേവിക്കുക.

∙വെന്തു വരുമ്പോൾ തേങ്ങയും ജീരകവും നന്നായി അരച്ചു ചേർക്കുക.

∙ചേരുവ തിളച്ചു കഷണവുമായി യോജിക്കുമ്പോൾ, മോരു ചേർത്ത് തുടരെയിളക്കി പതഞ്ഞു വരുമ്പോൾ (മോരൊഴിച്ചു പിന്നെ തിളയ്ക്കാൻ പാടില്ല) വാങ്ങി, അൽപ്പം കഴിഞ്ഞ് ഉലുവാപ്പൊടി ചേർക്കുക. അഞ്ചാമത്തെ ചേരുവകൾ വറുത്തിടുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA