ഏത്തപ്പഴം കൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ പുഡ്ഡിങ്

SHARE

നറു നെയ്യിൽ വഴറ്റിയ ഏത്തപ്പഴത്തിന്റെ സ്വാദ് ഒട്ടും കുറയാതെ രുചികരമായ പുഡ്ഡിങ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • ഏത്തപ്പഴം  – വട്ടത്തിൽ അരിഞ്ഞത് 2 കപ്പ്
  • നെയ്യ് – വറുക്കാൻ ആവശ്യത്തിന്
  • പഞ്ചസാര – 1/4 കപ്പ്
  • വെള്ളം – 1/2 കപ്പ് (കാരമൽ സിറപ്പ് തയാറാക്കാൻ) 
  • മുട്ട – 2 
  • തിളപ്പിച്ച പാൽ – 2 കപ്പ്
  • മൈദ – 1 ടീസ്പൂൺ
  • ഏലയ്ക്കായ – 1/4 ടീസ്പൂൺ
  • വാനില എസൻസ് – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

banana-pudding
  • ഏത്തപ്പഴം ചെറുതായി നുറുക്കി നെയ്യ് ചേർത്ത് ഇളംബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. 
  • ഇത് ബട്ടർ പുരട്ടി വച്ചിരിക്കുന്ന പാത്രത്തിൽ നിരത്തി വയ്ക്കാം.
  • കാൽ കപ്പ് പഞ്ചസാര ഫ്രൈയിങ് പാനിലിട്ട് ചൂടാക്കി കാരമൽ സിറപ്പ് തയാറാക്കാം, ഒട്ടും വെള്ളം ചേർക്കാതെ കാരമൽ തയാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ബ്രൗൺ നിറത്തിലാകുമ്പോൾ ഇതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് വാങ്ങാം.
  • ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച്  പാൽ ചേർത്ത് നന്നായി അടിച്ചെടുക്കാം. ഇതിലേക്ക് മൈദ, ഏലയ്ക്കാ പൊടിച്ചത്, വാനില എസ്സൻസ്, കാരമൽ സിറപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
  • ഏത്തപ്പഴം നിരത്തിയതിന് മുകളിലേക്ക് ഈ മിശ്രിതം ഒഴിക്കാം. ഇത് ആവിയിൽ വേവിച്ച് അല്ലെങ്കിൽ ബേക്ക് ചെയ്ത് തയാറാക്കാം. കഷ്‌ണങ്ങളാക്കി ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

ബേക്ക് ചെയ്യാൻ

അവ്നിൽ  200 ഡിഗ്രി സെൽഷ്യസിൽ 20-25 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

English Summary : This isn't traditional banana pudding - rather, it's a version made with bananas fried in ghee layered with vanilla flavoured mixture.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.