ADVERTISEMENT

എത്ര കറികളുണ്ടെങ്കിലും പലയാവർത്തി നൽകിയാൽ ആർക്കും മടുക്കില്ലേ? എല്ലാ ദിവസവും ഒരേ കറിയെന്ന് പരാതിപറയുന്നവരെ നാടൻ രുചിക്കൂട്ട് കൊണ്ട് കൈയ്യിലെടുക്കാം. ഇനി യാത്ര പോകുമ്പോൾ ചൂട് ചോറും മുളകുചുട്ട ചമ്മന്തിയും  (Kerala Mulaku Chutta Chammanthi) ചേർന്നൊരു കോമ്പിനേഷൻ പരീക്ഷിക്കാം.

 

ചേരുവകൾ

1. വറ്റൽ മുളക് –12

2. ചുവന്നുള്ളി – 30, വാളൻപുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ

3. ഉപ്പ് – പാകത്തിന്, പഞ്ചസാര– രണ്ടു നുള്ള്

4. വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ

 

പാകം ചെയ്യുന്ന വിധം

∙ അൽപം എണ്ണയിൽ മുളകു വറുത്തുകോരുക. ഈ മുളക് രണ്ടാമത്തെ ചേരുവ ചേർത്തു ചതച്ചെടുക്കുക.

 

∙ ഇതിൽ ഉപ്പും പഞ്ചസാരയും ചേർത്തു യോജിപ്പിച്ചശേഷം വെളിച്ചെണ്ണയും ചേർത്തിളക്കി കുപ്പിയിലാക്കിയാൽ മൂന്നു നാലു ദിവസം ഉപയോഗിക്കാം.

 

Content Summary : Kerala Mulaku Chutta Chammanthi Recipe by Mrs. K.M. Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com