ADVERTISEMENT

മധുരപ്രിയർക്ക് ഏറെ ഇഷ്ടപ്പെടുന്നതും വീട്ടിൽ തന്നെ തയാറാക്കാവുന്നതുമായ രണ്ടു വ്യത്യസ്ത രുചിയിലുള്ള സ്വിസ് റോൾസിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

വാനില സ്വിസ് റോൾ ചേരുവകൾ

മുട്ട - 1
പഞ്ചസാര - 2 ടേബിൾ സ്പൂൺ
ഓയിൽ - 1 ടേബിൾ സ്പൂൺ
വാനില എസൻസ് - 1 ടീസ്പൂൺ
മൈദ - 2 ടേബിൾസ്പൂൺ
വിപ്പിഡ് ക്രീം - അരക്കപ്പ്

(ചോക്ലേറ്റ് സ്വിസ് റോൾ ഉണ്ടാകാൻ വേണ്ടത് - 2 ടേബിൾസ്പൂൺ മൈദക്ക്‌ പകരം 1 ടേബിൾസ്പൂൺ കൊകോ പൗഡറും  1 ടേബിൾസ്പൂൺ മൈദയും എടുക്കുക . ബാക്കിയെല്ലാ ചേരുവകളും അതെ അളവിലെടുക്കുക)

തയാറാക്കുന്ന വിധം: 

ഒരു ബൗളിലേക്കു മുട്ട ഒഴിച്ചു നന്നായി ബീറ്റ് ചെയ്യുക, ഇതിലേക്കു പഞ്ചസാര, ഓയിൽ, വാനില എസൻസ് എന്നിവ ചേർത്തു വീണ്ടും നല്ല പോലെ എഗ്ഗ് ബീറ്റർ വെച്ചു ബീറ്റ് ചെയ്തെടുക്കുക. 

ഇതിലേക്കു മൈദ ചേർത്തു മെല്ലെ ഫോൾഡ് ചെയ്തെടുക്കുക. ഈ കൂട്ട് ഗ്രീസ് ചെയ്ത ഫ്രൈപാനിലേക് ഒഴിച്ചു കൊടുത്തു അടച്ചുവെച്ചു കുറഞ്ഞ തീയിൽ 5 മിനിറ്റ് വേവിച്ചെടുക്കാം. ഇതു പകുതി ചൂടാറുമ്പോൾ ഒരു ബട്ടർ പേപ്പറിലോ അല്ലെങ്കിൽ ക്ലിങ് റാപിന്റെ മുകളിലേക്കു വെച്ച് അതിന്റെ മുകളിലായി വിപ്പ്ഡ് ക്രീം തേച്ചുകൊടുത്തു റോൾ ചെയ്തെടുക്കുക, ഇത് 2 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെയ്ക്കുക. രണ്ട് മണിക്കൂറിനു ശേഷം കട്ട് ചെയ്തെടുക്കാം. വാനില സ്വിസ് റോൾ റെഡി. ഇതേ രീതിയിൽ ചോക്ലേറ്റ് സ്വിസ്റോളും ഉണ്ടാക്കിയെടുക്കാം. വിപ്പ്ഡ് ക്രീമിന്റെ പകരമായി ജാം, ന്യൂട്ടല്ല ഇഷ്ടമുള്ളത് ചേർക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com