ADVERTISEMENT

ഹൃദയത്തിലേക്കുള്ള വഴി വായിലൂടെ ആണെന്നല്ലേ പറയുന്നത്. ഈ കേക്കിന്റെ പ്രത്യേകത മുട്ട, ബട്ടർ, അവ്ൻ ഇതു മൂന്നും വേണ്ട,  പ്രഷർകുക്കറിൽ തയാറാക്കുകയും ചെയ്യാം

  • മൈദ - 11/2 കപ്പ്
  • പഞ്ചസാര പൊടിച്ചത്- 11/4 കപ്പ്
  • ബേക്കിങ് പൗഡർ- 1 ടീസ്പൂൺ
  • ബേക്കിങ് സോഡ- 1/2 ടീസ്പൂൺ
  • എസൻസ് (ഏതെങ്കിലും)- 1 ടീസ്പൂൺ
  • വെജിറ്റബിൾ ഓയിൽ - 1/2 കപ്പ്
  • ഉപ്പ്  - 1/4  ടീസ്പൂൺ
  • മിൽക്ക് 
  • ഫുഡ് കളർ
  • വിപ്പിങ് ക്രീം

തയാറാക്കുന്ന വിധം

ആദ്യം ഓയിലും ഷുഗറും യോജിപ്പിച്ചെടുക്കാം. ഇതിലേക്ക് എസൻസ് ചേർക്കാം, കുറച്ചു പാലും. ഇനി മിക്സ് ചെയ്‌തു കുറേശ്ശേ ആയി അരിച്ചു വെച്ച മൈദ ബേക്കിങ് പൗഡർ, ബേക്കിംഗ് സോഡാ, ഉപ്പ് എന്നിവ ചേർക്കാം. ആവശ്യം അനുസരിച്ചു മിൽക്ക് ചേർക്കാം. ഇനി പകുതിയിൽ താഴെ ബാറ്റർ എടുത്തു കളർ മാറ്റം. ഇനി കുക്കറിൽ സ്റ്റാൻഡ് വെച്ച് അത് മാത്രം വേവിക്കാം..ഇനി അതിൽ നിന്നും കിട്ടാവുന്ന ഹാർട്ട് എടുക്കണം...മറ്റൊരു ചെറിയ കേക്ക് പാനിൽ ഈ ഹാർട്ട് നിരയായി വെക്കണം..ഇനി ബാക്കിയുള്ള ബാറ്റർ അതിനു മുകളിലൂടെ ഒഴിച്ച് വീണ്ടും കുക്കർ ചൂടാക്കി വേവിക്കാം..ഹാർട്ട് വെച്ച പൊസിഷൻ നോക്കാൻ മറക്കരുത്..ഇനി ഇഷ്ടം പോലെ വിപ്പിങ് ക്രീം ഉപയോഗിച്ച് അലങ്കരിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com