ADVERTISEMENT

ഫ്രൈഡ് ഐസ് ക്രീം കഴിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന രുചിയാണിത്. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. 4 മിനിറ്റ് കൊണ്ട് ഇതിന്റെ ചേരുവകൾ യോജിപ്പിച്ചെടുക്കാം.

ചേരുവകൾ:

1. ബ്രഡ് – 2
2. വനില  ഐസ്ക്രീം – 1 ടേബിൾ സ്പൂൺ
3. എണ്ണ – വറുക്കാൻ ആവശ്യത്തിന്
4. ചോക്ലേറ്റ് സിറപ്പ് – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

1. ഒരു കഷണം ബ്രഡ് എടുക്കുക ഒരു ബ്രഡിന്റെ മധ്യഭാഗത്തായി ഒരു ടേബിൾസ്പൂൺ വനില ഐസ്ക്രീം വയ്ക്കുക. അത് സ്പുൺ കൊണ്ട് പതിയെ പരത്തി കൊടുക്കുക. അതിനു മുകളിലായി അടുത്ത കഷണം ബ്രഡ് വയ്ക്കുക.

2. ഐസ്ക്രീം  വച്ചിരിക്കുന്ന ഭാഗം ഒരു സ്റ്റിൽ ഗ്ലാസ് ഉപയോഗിച്ച്  പ്രസ് ചെയ്യുക, വൃത്താകൃതിയിൽ മുറിഞ്ഞു കിട്ടും. (ഐസ്ക്രീം വച്ചിരിക്കുന്ന ഭാഗം മാത്രം വൃത്താകൃതിയിൽ മുറിച്ചെടുത്താലും മതി)

3. ഇത് അര മണിക്കൂർ ഫ്രിസറിൽ വയ്ക്കണം, അങ്ങനെ ചെയ്തില്ലെങ്കിൽ ഐസ്ക്രീം മെൽറ്റായി പുറത്ത് വരും, ഫ്രിസറിൽ വച്ചാൽ നല്ല കട്ടിയാകും. 

4. ഒരു ഫ്രൈപാനിൽ എണ്ണ നല്ലതു പോലെ ചുടാക്കണം. അതിലേക്കു  ഇട്ട് ഫ്രൈ ചെയ്യുക, നല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരി എടുക്കാം. കരിയാൻ പാടില്ല.

5. ഇത് ഒരു ടിഷ്യു പേപ്പറിലേക്കു വയ്ക്കുക, എണ്ണ വാർന്നു കഴിയുമ്പോൾ ഒരു പ്ലേറ്റിൽ സെറ്റ് ചെയ്യാം.

6. ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് അലങ്കരിച്ചെടുക്കാം.

7. നല്ല ക്രഞ്ചിയായിരിക്കും ചൂടോടെ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com