ADVERTISEMENT

തണുപ്പ് സമയത്തു സൂപ്പിനെ പോലെ കഴിക്കാവുന്ന ഒരു പുരാതന മിഡിൽ ഈസ്റ്റ് പാനീയം ആണ് സാഹ്‌ലബ്. ടർക്കി ലബനോൻ രാജ്യങ്ങളിൽ പരമ്പരാഗത രീതിയിൽ, ഒരു തരം ഓർക്കിഡ് ചെടിയിൽ നിന്നും വേർതിരിച്ചു എടുക്കുന്ന പൊടിയാണ് സാഹ്‌ലബ്. മാർക്കറ്റിലും ലഭ്യമാണ്. സാഹ്‌ലബിനു പകരം കോൺഫ്ലോർ ചേർക്കാവുന്നതാണ്.

ചേരുവകൾ

  • സാഹ്‌ലബ്  അല്ലെങ്കിൽ കോൺ ഫ്ലോർ - 3 ടേബിൾസ്പൂൺ
  • പാൽ                 - 3 കപ്പ് 
  • പഞ്ചസാര            - 1/4 കപ്പ് 
  • റോസ് വാട്ടർ         - 1 ടീസ്പൂൺ 
  • കറുകപ്പട്ട പൊടിച്ചത്  -1/4  ടീസ്പൂൺ 
  • ഡ്രൈ നട്ട് പൊടിച്ചത്  -1 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

മൂന്ന് ടേബിൾ സ്പൂൺ സാഹ്‌ലബ്/ കോൺ ഫ്ലോറിലേക്കു 3  ടേബിൾ സ്പൂൺ തണുപ്പിച്ച പാൽ ചേർത്ത് കട്ട പിടിക്കാതെ ഇളക്കി എടുത്തിനു ശേഷം ഒരു പാനിൽ മൂന്നു കപ്പ് പാലിനോടൊപ്പം പഞ്ചസാര ചേർത്ത്  ഇളക്കുക.  ഒരു ടീ സ്പൂൺ റോസ് വാട്ടർ ചേർത്തതിന് ശേഷം അടുപ്പിൽ വെച്ച് ചൂടാക്കുക. മിശ്രിതം കട്ട പിടിക്കാതിരിക്കാൻ നിർത്താതെ ഇളക്കി കൊണ്ടിരിക്കുക. പാൽ ചൂടായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക.  പൊടിച്ചു വെച്ചിരിക്കുന്ന കറുകപ്പട്ടയും ഡ്രൈ നട്ട്സും മുകളിൽ വിതറുക. ചൂടോടു കൂടിയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com