ADVERTISEMENT

നാടൻ കോഴിക്കറിക്കൊപ്പം നിൽക്കാൻ ഈ ദുനിയാവിൽ വേറെ ഏതെങ്കിലും കറിയുണ്ടോ? നല്ല കുരുമുളകിൽ വരട്ടിയിങ്ങെടുത്താൽ പിന്നെ പറയാനുമില്ല.

ചേരുവകൾ

  • ചിക്കൻ- 400 ഗ്രാം
  • സവോള – 3
  • തക്കാളി – 1
  • കറിവേപ്പില
  • പച്ചമുളക് – 3
  • കുരുമുളകു പൊടി – 2 ടീസ്പൂൺ
  • ചിക്കൻ മസാല – 3/4 ടീസ്പൂൺ
  • മുളകുപൊടി – 3/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • തേങ്ങാപ്പാൽ – 3 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ  – ആവശ്യത്തിന്

 

ചതച്ചെടുക്കാൻ

  • കുരുമുളക് പൊടിക്കാത്തത് - 1 ടീസ്പൂൺ
  • ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്  - 1 ടേബിൾ സ്പൂൺ

പാചകരീതി

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക. അത് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, കുരുമുളകു ചതച്ചത് ഇടാം. അതിന്റെ പച്ച മണം മാറിയാൽ സവോളയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. ശേഷം സവാള ബ്രൗൺ നിറം ആയാൽ പൊടികൾ ഇട്ടുകൊടുക്കുക. പൊടിയുടെ പച്ചമണം മാറിയാൽ തക്കാളി ചേർക്കുക. ഇതിലേക്കു ചിക്കൻ നന്നായി വേവിക്കുക. ചിക്കൻ പകുതി വെന്താൽ തേങ്ങാപ്പാൽ ചേർക്കാം. തേങ്ങാപ്പാലിൽ കിടന്നു ചിക്കൻ നന്നായി വേകണം. പത്തു മിനിറ്റ് കഴിഞ്ഞു ആവശ്യത്തിനു കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒഴിച്ച് വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com