ADVERTISEMENT

"ഇതയാൾക്കുവേണ്ടി കുടിക്കുന്നതാ...നാടൻ വാറ്റിൽ ഇളനീരൊഴിച്ചു കുടിച്ചു, പാട്ടുപാടി, മൃദംഗം വായിച്ചു, ആളെ തല്ലി കോലം കെടുത്തുന്ന ഓൾഡ് ഫ്യൂഡൽ ലോർഡ് മംഗലശേരി നീലകണ്ഠനു വേണ്ടി"...

രാവണപ്രഭുവിൽ ലാലേട്ടൻ അവതരിപ്പിച്ച കാർത്തികേയൻ എന്ന മകൻ കഥാപാത്രം പറയുന്ന ഡയലോഗാണിത്. മംഗലശ്ശേരി നീലകണ്ഠനെ മനസ്സിലേറ്റാത്ത മലയാളിയുണ്ടാവില്ല. വീര്യം കൂടിയ 'വീരഭദ്രനെ' ഇളനീരിൽ കലർത്തിയുള്ള ആ പാനമുഹൂർത്തവും അവിസ്മരണീയം.

പറഞ്ഞുവന്നത് ഇളനീരുകൊണ്ട് തയാറാക്കുന്ന ഇളനീർ പാനിയങ്ങളെക്കുറിച്ചാണ്. സമയനഷ്ടമില്ലാതെ പെട്ടെന്നു തയാറാക്കാം. ഇളനീര്, തണുത്ത വെള്ളം, ഐസ്, സോഡ ഇതിലേക്കു അൽപം ബക്കാർഡിയും തുളസി, പുതിന,നാരങ്ങാനീര് പഞ്ചസാരയും ചേർത്തു യോജിപ്പിച്ചെടുക്കാം.

ഇളനീർ-ഹെർബൽ ഡ്രിങ്ക് ഈ ചൂടുകാലത്ത് കുളിർമയും ഉണർവും പ്രദാനം ചെയ്യുന്നു. ഗ്യാസ്ട്രബിൾ പോലുള്ള ഉദര രോഗങ്ങൾക്ക് ശമനവും നൽകുന്നു, ശരീരത്തിലെ നിർജ്ജലീകരണത്തെ തടയുകയും ചെയ്യുന്നു.

ചേരുവകൾ

  • ഇളനീർ - 150 മില്ലി 
  • നാരങ്ങ നീര് - 1 ടേബിൾ സ്പൂൺ 
  • വെള്ളം - 50 മില്ലി  
  • സോഡാ - 50 മില്ലി  
  • പഞ്ചസാര - 2 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • തുളസി ഇല 
  • പുതിന 

  • ബക്കാർഡി റം - 30 മില്ലി  

ഇളനീർ-ഹെർബൽ ഡ്രിങ്ക് & കൊക്കോ കോക്‌ടെയ്ൽ

  • ഒരു ഗ്ലാസിൽ ഇളനീർ ഒഴിക്കുക. അതിലേക്ക് നാരങ്ങ നീര്, വെള്ളം, സോഡാ, പഞ്ചസാര, ഉപ്പ്, തുളസി ഇല, പുതിന ഇല എന്നിവ ചേർക്കുക. 
  • പഞ്ചസാരയും, ഉപ്പും അലിയുന്ന വരെ നന്നായി ഇളക്കുക.  ആവശ്യമെങ്കിൽ ഐസ് ചേർക്കുക. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുത്താൽ ഉള്ളം കുളിർപ്പിക്കുന്ന കൊക്കോ ഹെർബൽ റെഡി. 
  • ഇതിലേക്ക് 30 മില്ലി ബക്കാർഡി റം ചേർക്കുക. നന്നായി ഇളക്കുക. കൊക്കോ കോക്‌ടെയ്ൽ റെഡി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com