ADVERTISEMENT

ദിവസത്തിൽ രണ്ടോ, ചിലപ്പോൾ മൂന്നോ, നേരം കഞ്ഞിയോ ചോറോകഴിക്കാൻ ഇഷ്ടപ്പെടുന്നവരുടെ നാടാണിത്. ഭക്ഷണം ബാക്കി വരാതെ ആഹാരത്തിന്റെ മഹത്വം നന്നായി അറിയാവുന്നവരായിരുന്നു നമ്മുടെ മുൻതലമുറക്കാർ. അതുകൊണ്ടുതന്നെ ഒരു തരി ഭക്ഷണം പോലും വെറുതെ കളയാൻ അവർ ഒരുക്കമായിരുന്നില്ല. ഏതെങ്കിലും രൂപത്തിൽ അത് പിന്നീട് കഴിച്ചുതീർക്കും. ആഹാരം പുനരുപയോഗിക്കുന്ന ചിന്തയിൽ ഓരോ വീട്ടമ്മമാർക്കും പറയാനുണ്ടാകും പുത്തൻ രുചിക്കൂട്ടുകൾ. ബാക്കി വരുന്ന ചോറുകൊണ്ട് തയാറാക്കാവുന്നൊരു കിടിലൻ പായസരുചി പരിചയപ്പെടാം.

ചേരുവകൾ

  • ചോറ്  - 1 1/2 ഗ്ലാസ്
  • പാൽ  - 1 ലിറ്റർ
  • വെള്ളം – 1 ഗ്ലാസ്
  • പഞ്ചസാര - 5 ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • കശുവണ്ടിപ്പരിപ്പ് വറുത്തത് - 2 ടീസ്പൂൺ
  • നെയ്യ്
  • ഉണക്കമുന്തിരി
  • ഏലയ്ക്ക – 6  
  • മിൽക്ക് മെയ്ഡ് – 2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ കുറച്ച് അണ്ടിപ്പരിപ്പ് വറുത്തു കോരി മാറ്റിവയ്ക്കാം. 

നെയ്യിലേക്കു ചോറു ചേർത്ത് വഴറ്റുക. നന്നായി വഴന്നു കഴിഞ്ഞ്  പാൽ ചേർക്കാം. ഒരു ഗ്ലാസ് വെള്ളവും ആവശ്യത്തിനു പഞ്ചസാരയും ചേർക്കണം. ഒരു നുള്ള് ഉപ്പും ഇതിലേക്കു ചേർക്കാം. തീ കൂട്ടി നന്നായി തിളപ്പിച്ചെടുക്കണം. തിളച്ച ശേഷം തീ കുറച്ച് നന്നായി ഇളക്കി പകുതിയായി പറ്റിച്ചെടുക്കണം. ഏലയ്ക്കയും ചേർക്കാം. വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ് പൊടിച്ചത് പായസത്തിലേക്കു ചേർക്കണം. ആവശ്യമെങ്കിൽ മിൽക്ക് മെയ്ഡും ചേർക്കാം.

വറുത്തെടുത്ത കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരയും ചേർത്ത് അലങ്കരിച്ചു വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com