ADVERTISEMENT

ചെട്ടിനാടിന്റെ കൈയൊപ്പു പതിഞ്ഞ നിരവധി വിഭവങ്ങളുണ്ട്. എരിവും പുളിയും ഉപ്പം മസാലയും നിറഞ്ഞ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. മാംസാഹാരപ്രിയർക്കും സസ്യാഹാരം ഇഷ്ടപ്പെടുന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചി മാഹാത്മ്യമാണ് ചെട്ടിനാടിന്റെത്. ചെട്ടിനാടൻ രുചിക്കൂട്ടിൽ തയാറാക്കിയ മുട്ടക്കറി നോക്കാം.

ചേരുവകൾ

  • മുട്ട – 4 പുഴുങ്ങിയത്
  • തേങ്ങചിരകിയത് – 3 ടേബിൾ‍ സ്പൂൺ
  • ഗ്രാമ്പൂ - 1
  • ജീരകം – 1/4 ടീസ്പൂൺ
  • കുരുമുളക് – 1/4 ടീസ്പൂൺ
  • കറുവപ്പട്ട - ചെറിയ കഷണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • സവാള – 1
  • തക്കാളി അരച്ചത് – പകുതി തക്കാളി
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • കശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ
  • ഗരം മസാല – 1/4 ടീസ്പൂൺ
  • പച്ചമുളക് – 2
  • കറിവേപ്പില 
  • വെളിച്ചെണ്ണ
  • ഉപ്പ് 

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് തേങ്ങാ, ഗ്രാമ്പു, പെരുംജീരകം, കറിവേപ്പില, കുരുമുളക്, ജീരകം, പട്ട എന്നിവ ഇട്ട് വഴറ്റുക. തണുത്ത ശേഷം മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക. നിറം മാറിതുടങ്ങുമ്പോൾ പൊടികൾ ഇട്ടു കൊടുക്കുക. പൊടികളുടെ പച്ചമണം മാറിയാൽ തക്കാളി പേസ്റ്റ് ഇട്ടുകൊടുക്കുക. അതു വെന്തു കഴിഞ്ഞാൽ തേങ്ങാ അരച്ചെടുത്തത് ചേർക്കുക. നന്നായി തിളപ്പിക്കുക. അതിനുശേഷം പുഴുങ്ങി വച്ച മുട്ട ചേർത്ത് പത്ത് മിനിറ്റ് തിളപ്പിക്കുക. തീ ഓഫ് ചെയ്യാം. ഇതിലേക്കു  ഗരം മസാല,കറിവേപ്പില, പച്ചമുളക്, വെളിച്ചെണ്ണ എന്നിവ ചേർത്ത് പത്തു മിനിറ്റ് അടച്ചു വച്ച ശേഷം ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com