ADVERTISEMENT

ചോക്ലേറ്റ് എന്ന ഇഷ്ടത്തിനൊരിക്കലും പ്രായമാവില്ല... കൊക്കോയും പാലും മധുരവും കൂടിച്ചേർന്ന ചോക്ലേറ്റ്... ചോക്ലേറ്റ് രുചിക്ക് പകരക്കാരനില്ല. നാളികേരവും കൊക്കോ പൗഡറും പാലും...ചേർത്ത് വളരെ ലളിതമായി, എളുപ്പത്തിലുണ്ടാക്കാവുന്നൊരു തണുപ്പൻ ചോക്ലേറ്റ് വിഭവം പരിചയപ്പെടാം. 

  • കണ്ടെൻസ്ഡ് മിൽക്ക് - 1/2 കപ്പ്‌ 
  • നാളികേരം - 3/4 കപ്പ്‌ 
  • പാൽ - 3/4 കപ്പ്‌ 
  • ക്രീം - 1 കപ്പ്‌ 
  • ബട്ടർ - 50 ഗ്രാം 
  • കൊക്കോ പൗഡർ - 2 കപ്പ്‌ 
  • പഞ്ചസാര – ആവശ്യമെങ്കിൽ

തയാറാക്കുന്ന വിധം

ഒരു പാനിൽ കണ്ടെൻസ്ഡ് മിൽക്കും നാളികേരവും ചേർക്കുക. അതിലേക്ക് പാൽ ഒഴിച്ച് തിളപ്പിക്കുക. പാൽ നന്നായി തിളച്ചു കുറുകി വെള്ളം ഇല്ലാതാവുന്നതു വരെ ഇളക്കുക.  ഒരു പരന്ന പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റുക.  ഒരു മണിക്കൂർ ഫ്രിജിൽ വെച്ച് സെറ്റ് ആക്കുക. 

ഒരു പാനിൽ ക്രീം, ബട്ടർ ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു കൊക്കോ പൗഡർ ചേർത്തുക. ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കുക. കൊക്കോ പൗഡർ അലിയുന്നതു വരെ ചെറുതീയിൽ നന്നായി ഇളക്കുക. ഒന്ന് തണുത്ത ശേഷം നാളികേരം സെറ്റ് ആകുവാൻ വെച്ച ലെയറിനു മുകളിൽ കൊക്കോ ക്രീം ഒഴിക്കുക. മുകളിൽ ചോക്ലേറ്റ് സ്പ്രിങ്ക്ൾസും ചോക്ലേറ്റ് ചിപ്സും കൊണ്ട് അലങ്കരിക്കുക. 2-3 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ആവാൻ വെയ്ക്കുക. തണുപ്പിച്ചു കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com