ADVERTISEMENT

പൊതിച്ചോർ തുറക്കുമ്പോളേ ഓടിയെത്തുന്ന അച്ചാറിന്റെ കൊതിപ്പിക്കുന്ന മണം ഇഷ്ടപ്പെടാത്തവരുണ്ടോ?

ചേരുവകൾ

  • ദശക്കട്ടിയുള്ള മീൻ – 1 കിലോ
  • മുളക് പൊടി – 200 ഗ്രാം
  • വെളുത്തുള്ളി – 250 ഗ്രാം
  • ഇഞ്ചി (കഷണങ്ങളാക്കിയത്) – 50 ഗ്രാം
  • പച്ചമുളക് (വട്ടത്തില്‍ അരിഞ്ഞത്) –100 ഗ്രാം
  • വിനാഗിരി – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
  • കറിവേപ്പില – 5 തണ്ട്
  • നല്ലെണ്ണ – 5 ടേബിൾ സ്പൂൺ
  • ഉലുവ – താളിക്കാൻ ആവശ്യത്തിന്
  • കുരുമുളക് – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മീൻ മുള്ള് കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 25 മിനിറ്റ് വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി മീൻ കഷണങ്ങൾ വറുത്ത് കോരുക. അതേ വെളിച്ചെണ്ണയിൽ തന്നെ ഉലുവ താളിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നല്ല വണ്ണം മൂക്കുന്നതുവരെ വഴറ്റുക. വഴറ്റിയ ശേഷം മുളക് പൊടി േചർത്ത് 1 മിനിറ്റ് വീണ്ടും വഴറ്റുക. തീ ഓഫ് ചെയ്ത് പാനിലേക്കു വിനാഗിരി ഒഴിക്കുക. ഈ മിശ്രിതത്തിലേക്ക് വറുത്ത മീൻകഷണങ്ങൾ കൂടി ചേർത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. ചൂടാറിയശേഷം നല്ലെണ്ണ ചേർത്ത് യോജിപ്പിക്കുക.

Note : അച്ചാർ ഇട്ടതു മുഴുവൻ ഒറ്റക്കുപ്പിയിൽ വയ്ക്കാതെ ആവശ്യത്തിന് അനുസരിച്ച് ചെറിയ കുപ്പികളിലാക്കി വയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com