ADVERTISEMENT

പെട്ടെന്നു വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കീറ്റോ ഡയറ്റ് പിന്തുടരുന്നത് വളരെ വിരസവും മടുപ്പിക്കുന്നതുമാണ്. രണ്ടോ മൂന്നോ മാസം അന്നജം ഒഴിവാക്കി ക്രമീകരിക്കുന്ന ഭക്ഷണക്രമം ഏറെ ബുദ്ധിമുട്ടുണ്ടാക്കും.  വണ്ണം കുറയ്ക്കാൻ കീറ്റോ ഡയറ്റ് അല്ലെങ്കിൽ എൽ സി എച്ച് എഫ് (ലോ കാർബോ ഹൈഡ്രേറ്റ്സ് ഡയറ്റ്) ചെയ്യുന്നവരുടെ ഡിക്​ഷനറിയിൽ ചോറ് എന്ന വാക്കേ ഇല്ല!, ഇതാ ചോറിനു പകരം കോളിഫ്ലവർ ഉപയോഗിച്ച് തയാറാക്കുന്ന ഈ റൈസ് എറെ ആരോഗ്യപ്രദവും വണ്ണം കുറയ്ക്കാൻ സഹായകരവുമാണ്.

ചേരുവകൾ

1. കോളിഫ്ലവർ - 350 ഗ്രാം
2. വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. ആദ്യം തന്നെ കോളിഫ്ലവറിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ മാറ്റി ചെറിയ കഷ്ണങ്ങളാക്കുക. 

2. ഒരു പാത്രത്തിൽ രണ്ടു ലിറ്റർ വെള്ളം എടുക്കുക അതിലേക്ക് 1/4 ടീസ്പൂൺ ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ഇടുക എന്നിട്ട് നന്നായി മിക്സ്‌ ചെയ്തതിനു ശേഷം മുറിച്ചുവെച്ച കോളിഫ്ലവർ ഇട്ടുകൊടുക്കുക.10 മിനുട്ട് മുക്കി വെക്കുക. എന്നിട്ട് നല്ല വെള്ളത്തിൽ കഴുകി വെള്ളം മുഴുവൻ ഊറ്റി കളയുക.

3 വിധത്തിൽ കോളിഫ്ലവർ ഗ്രേറ്റ് ചെയ്തെടുക്കാം

  •    ഒന്നാമതായി ഒരു ഗ്രേറ്റർ ഉപയോഗിച്ച് ചെറിയ പൊടിയായി ഗ്രേറ്റ് ചെയ്തെടുക്കാം.
  •    രണ്ടാമതായി ഒരു മിക്സി ഉപയോഗിച്ച് ചെറുതായി പൊടിച്ചെടുക്കാം. 
  •    മൂന്നാമതായി ഒരു ഫുഡ്പ്രൊസസ്സർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അരിഞ്ഞെടുക്കാം

കോളിഫ്ലവർ ചോറ് തയാറാക്കുന്ന രീതി

അരിഞ്ഞുവച്ച കോളിഫ്ലവർ ഒരു പാനിലേക് ഇടുക അതിലേക് 100 മിലി വെള്ളം ഒഴിക്കുക. മിക്സ്‌ ചെയ്തു കുക്ക് ചെയുക. വെള്ളം ആവശ്യം ഉണ്ടെങ്കിൽ ചേർക്കുക. ഉപ്പും കുരുമുളകും ആവശ്യമെങ്കിൽ ചേർക്കുക. പാനിൽ പരത്തി  മീഡിയം തീയിൽ വേവിച്ചെടുക്കാം. 

വെള്ളം വറ്റി കോളിഫ്ലവർ സോഫ്റ്റ്‌ ആയി കഴിഞ്ഞാൽ തീ ഓഫ്‌ ചെയ്യാം. ചൂടോടെ നിങ്ങൾക് ഇഷ്ടപെട്ട കറിയുടെ കൂടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com