ADVERTISEMENT

ഭക്ഷണ നിയന്ത്രണത്തിലൂടെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാതഭക്ഷണത്തിന് കഴിക്കാവുന്നൊരു ചീര മുട്ട തോരൻ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ 

  • ചീര - 2 കപ്പ് 
  • മുട്ട - 2 എണ്ണം 
  • വെണ്ണ - 2 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • ഒറിഗാനോ - 1/ 4 ടീസ്പൂൺ 
  • കുരുമുളകു പൊടി - 1/ 4 ടീസ്പൂൺ 
  • വറ്റൽ മുളക് ചതച്ചത് - 1/ 4 ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ ചീര ചെറുതായി മുറിക്കുക. മുട്ട പൊട്ടിച്ച് അതിലേക്ക് 1/4 ടീസ്പൂൺ കുരുമുളക് പൊടി ,1/4 ടീസ്പൂൺ ഉപ്പ് ഇവ ചേർത്ത് നന്നായി നന്നായി മിക്സ് ചെയ്തു വെക്കുക .

∙ അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്കു 2 ടേബിൾ സ്പൂൺ വെണ്ണ ഇടുക.വെണ്ണ ഉരുകിയതിനു ശേഷം അതിലേക് ചീര ചേർക്കുക. മീഡിയം തീയിൽ ചീര കുക്ക് ചെയ്യുക. 

∙ ഇതിലേക്കു മസാലകൾ ചേർത്ത് ഇളക്കുക .മസാല ചീരയിൽ പിടിച്ചതിനു ശേഷം അടിച്ചു വച്ച മുട്ട ഒഴിക്കാം എന്നിട്ട് മുട്ട ചിക്കി കൊടുക്കുക.എല്ലാം കുക്ക് ആയതിനു ശേഷം തീ ഓഫ് ചെയ്യുക. ചൂടോടെ വിളമ്പുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com