ADVERTISEMENT

പ്രഭാത ഭക്ഷണത്തിന് രുചികരമായ ചപ്പാത്തി റോൾ തയാറാക്കിയാലോ? സാധാരണ തയാറാക്കുന്ന ചപ്പാത്തിയിൽ വ്യത്യസ്തമായ ഫില്ലിങ് നിറച്ച് കഴിച്ചു നോക്കൂ.

ചേരുവകൾ  

  • ചപ്പാത്തി മാവ്
  • പച്ചമുളക്  
  • ഇഞ്ചി  
  • കാപ്‌സിക്കം  
  • തക്കാളി  
  • സവാള  
  • വേവിച്ച ഉരുളക്കിഴങ്ങ്
  • ചീസ്  
  • ടൊമാറ്റോ സോസ്

പാചകരീതി

ആദ്യം ചപ്പാത്തിക്ക് വേണ്ട ഫില്ലിങ് തയാറാക്കാം. പാൻ ചൂടാക്കിയശേഷം അല്പം എണ്ണ ഒഴിക്കുക, അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക. അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചിയും ചേർക്കുക ( കുട്ടികൾക്ക് ആയതുകൊണ്ട് പച്ചമുളക് ആവശ്യമെങ്കിൽ ചേർത്താൽ മതിയാകും). സവാള ഒന്ന് വാടിയതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന കാപ്സിക്കം, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റുക . ചേരുവകൾ വെന്ത ശേഷം അല്പം ഗരം മസാല ചേർത്ത് ഇളക്കി യോജിപ്പിക്കുക . ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് ചേർത്ത് ഇളക്കുക. ഉരുളക്കിഴങ്ങ് ചെറുതായി ഉടയുന്നതാണ് നല്ലത്. ആവശ്യത്തിന് ഉപ്പ് ചേർക്കുക. 

അതിനു ശേഷം ചപ്പാത്തി പരത്തി റെഡിയാക്കുക. 

റെഡിയാക്കി വെച്ച ചപ്പാത്തിയിൽ ആദ്യം തയാറാക്കി വെച്ച ഫില്ലിംഗ് വെയ്ക്കുക. അതിലേക്കു അല്പം സോസ് ചേർക്കുക. അതിനു മുകളിൽ ഒരു ചീസ് ലെയർവെയ്ക്കുക. ചപ്പാത്തി ഒരു പാക്കറ്റ് പോലെ ആണ് മടക്കേണ്ടത്. 

ഈ വിഭവം നോൺ വെജ് ഉപയോഗിച്ചും തയാറാക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com