ADVERTISEMENT

പ്രഷർ കുക്കറിൽ 10 മിനിറ്റ് കൊണ്ട് വളരെ രുചികരമായിട്ടുള്ള ഗീ റൈസ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • വയനാടൻ കൈമ  - രണ്ടര കപ്പ്
  • തിളച്ച വെള്ളം -അഞ്ച് കപ്പ് (അരിയുടെ ഇരട്ടി വെള്ളം)
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – വലുത്  രണ്ടെണ്ണം  മുറിച്ചത് ( ചോറ് തയാറാക്കാൻ)
  • ഗ്രാമ്പൂ – അഞ്ച് 
  • ഏലക്കായ –  5
  • പട്ട - രണ്ട് കഷണം
  • നെയ്യ്- 5 ടീസ്പൂൺ
  • സവാള – വലുത് രണ്ടെണ്ണം അരിഞ്ഞത് (അലങ്കരിക്കാൻ)
  • അണ്ടിപ്പരിപ്പ് – ഒരു പിടി (അലങ്കരിക്കാൻ)
  • റൈസിൻ  – ഒരു പിടി (അലങ്കരിക്കാൻ)

തയാറാക്കുന്ന വിധം

പ്രഷർകുക്കർ ചൂടായാൽ ആദ്യം രണ്ട് ടീസ്പൂൺ നെയ്യൊഴിച്ച്  അലങ്കരിക്കാനുള്ള സവോളയും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റി വെയ്ക്കുക. ഇതിൽ മൂന്ന് ടീസ്പൂൺ നെയ്യൊഴിച്ച്  ചോറ് തയാറാക്കാനുള്ള  സവോള ചേർത്ത് വഴറ്റുക. ഉപ്പ് ചേർത്ത് വഴറ്റുക.സവോള  അധികം  മൊരിയേണ്ട.  

ഇതിലേക്ക്  പട്ടയും ഗ്രാമ്പുവും ഏലയ്ക്കയും ചേർക്കുക. ഒന്ന് വഴറ്റിയതിനു ശേഷം കഴുകി വെള്ളം കളഞ്ഞ അരിയും ചേർത്ത്  യോജിപ്പിക്കുക. ഇതിലേക്ക് തിളപ്പിച്ചു മാറ്റിവെച്ച  അഞ്ചു കപ്പു വെള്ളമൊഴിച്ച്  കുക്കര്‍ മൂടിവെച്ച്  വെയ്റ്റ് ഇട്ട്  ഹൈ ഫ്ലെയ്മിൽ റൈസ് തയാറാക്കുക.  കുക്കർ ആദ്യത്തെ വിസിൽ വരുന്നതിനു മുൻപ് തന്നെ  ഓഫ് ചെയ്ത് സ്റ്റൗവിൽ നിന്നും മാറ്റി വയ്ക്കണം.  വിസില്‍ വന്നാല് ചോറ് കുഴഞ്ഞു പോകും അതുകൊണ്ട് വിസിൽ വരുന്നതിനു മുൻപ് തന്നെ ഓഫ് ചെയ്യണം. നല്ല പെർഫെക്റ്റ് ഗീറൈസ് റെഡി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com