ADVERTISEMENT

ഈ വിഷുവിനു ഓട്സ് കൊണ്ട് കുക്കറിൽ ഒരു പാൽപ്പായസം ഉണ്ടാക്കിയാലോ? പഞ്ചസാരയ്ക്കു പകരം ശർക്കരപൊടിച്ചതാണ് ഇതിൽ ചേർക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ  ഉണ്ടാക്കിയെടുക്കാം ഈ പായസം.കഴിയുന്നതും മുഴുവനോടെ ഉള്ള ഓട്സ് ഉപയോഗിച്ച് ഈ പായസം ഉണ്ടാക്കുക. 

ചേരുവകൾ 

  • മുഴുവനോടെയുള്ള ഓട്സ് - 1/2 കപ്പ്
  • പാൽ - 1 ലിറ്റർ 
  • ശർക്കര - 1 കപ്പ് 
  • ഉപ്പ് - ഒരു നുള്ള് 

തയാറാക്കുന്ന വിധം 

ആദ്യം കുക്കറിൽ മുഴുവനോടെ ഉള്ള ഓട്സ് ചേർത്ത് ഇടത്തരം തീയിൽ പച്ചമണം മാറുന്നത് വരെ വറുത്തെടുക്കുക. ഏകദേശം 5 മിനിറ്റ് എടുക്കും ഓട്സിന്റെ പച്ചമണം മാറി വരാൻ. ഇനി അതിലേക്കു പാൽ ചേർക്കാം, ഒരു ഗ്ലാസ്സ് വെള്ളം കൂടി ചേർത്തുകൊടുക്കണം.

കുക്കർ നന്നായി അടച്ചു ഉയർന്ന തീയിൽ  കുക്കറിന്റെ വെയിറ്റ് ഇടാതെ പാൽ തിളപ്പിച്ചെടുക്കുക.

5 മിനിറ്റ് കഴിയുമ്പോൾ ചെറിയ കുമിളകൾ വന്നാൽ അപ്പോൾ തന്നെ കുക്കറിന്റെ വെയിറ്റ് ഇട്ടു ഏറ്റവും ചെറിയ തീയിലേക്ക് മാറ്റുക. ഇനി 15 മിനിറ്റ് ഏറ്റവും ചെറിയ തീയിൽ വേവിച്ചെടുക്കുക. അതിനു ശേഷം തീ ഓഫ് ചെയ്‌തു വെക്കുക. 15 മിനിറ്റിനു ശേഷം കുക്കർ തുറക്കാം. ഇതിലേക്കു  മധുരത്തിന് ശർക്കര പൊടിച്ചതോ ചീക്കിയെടുത്തതോ ചേർക്കാം.പായസത്തിന്റെ ചൂടുകൊണ്ട് തന്നെ ശർക്കര ഉരുകി കിട്ടുന്നതാണ് . ഇനി അതിലേക്കു ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com