ADVERTISEMENT

ചെമ്മീൻ ഉള്ളിൽ നിറച്ച് ഉണ്ട പിടിച്ച് അത് നാളികേരം കൊണ്ട് പൊതിഞ്ഞ് തയാറാക്കുന്ന ചെമ്മീൻ ഉണ്ടപ്പുട്ട്. പ്രഭാത ഭക്ഷണമായും നാലുമണി പലഹാരമായും ഉപയോഗിക്കാവുന്ന വിഭവമാണിത്.

  • ചെമ്മീൻ- 500 ഗ്രാം 
  • സവാള - 1 വലുത്
  • പച്ചമുളക് - 12 (വട്ടത്തിൽ അരിഞ്ഞു വയ്ക്കുക)
  • കറിവേപ്പില
  • പെരുംജീരകപൊടി - 11/2 ടേബിൾ സ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ 
  • ഗരംമസാല പൊടി – 1/2 ടീസ്പൂൺ  
  • മഞ്ഞൾപൊടി 
  • ഉപ്പ്
  • എണ്ണ

തയാറാക്കുന്ന വിധം

ചെമ്മീനിൽ ഉപ്പും മഞ്ഞളും പുരട്ടി വെയ്ക്കുക.

 ഒരു പാൻ ചൂടാക്കി അതിൽ അല്പം എണ്ണ ചേർക്കുക . അതിലേക്ക് ചെമ്മീനും പകുതി പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് വെള്ളം പറ്റുന്നതുവരെ വഴറ്റുക. 

അത് പാനിൽ നിന്ന് മാറ്റിയ ശേഷം അല്പം എണ്ണ കൂടി ഒഴിച്ച് കൊടുത്ത് സവാള, വട്ടത്തിൽ അരിഞ്ഞ പച്ച മുളക്, ചെറുതായി അരിഞ്ഞ കറിവേപ്പിലയും ഇട്ട് വഴറ്റുക. 

ഇതിലേക്ക് പെരുംജീരകപൊടി, മുളകുപൊടി,  മസാലപൊടി, ഉപ്പ് എന്നിവ ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക. ശേഷം വേവിച്ച ചെമ്മീൻ ചേർത്ത് ഒന്നു കൂടി യോജിപ്പിച്ച് ഒരു മിനിറ്റ് ഇളക്കി മാറ്റിവെയ്ക്കുക. 

അരിപ്പൊടിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളച്ച വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക, ചൂടാറുമ്പോൾ ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയും കൈയിൽ വച്ച് പരത്തുക, നടുക്ക് ചെമ്മീൻ മസാല വെച്ച് വീണ്ടും ഉരുളകളാക്കി നാളികേരത്തിൽ ഉരുട്ടിയെടുക്കുക. ഇത്  ആവി പാത്രത്തിൽ വച്ച് ആവി കയറ്റി എടുക്കുക. ചെമ്മീൻ ഉണ്ടപുട്ട് റെഡി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com