ADVERTISEMENT

എല്ലാ പലഹാരങ്ങൾക്കും ചോറിനും സ്വാദിഷ്ടമായ ഈ ഒരൊറ്റ മുട്ട കുറുമ മതി. വളരെ സ്വാദിഷ്ടമായ ഈ വിഭവം ഈസ്റ്റർ രുചിക്ക് പുതുമനൽകും.

ചേരുവകൾ

മുട്ട പൊരിക്കാൻ വേണ്ട സാധനങ്ങൾ:

1. മുട്ട പുഴുങ്ങിയത് -  4 എണ്ണം 
2. മുളക് പൊടി - 1/2   ടീസ്പൂൺ 
3. മഞ്ഞൾ പൊടി - 1/2   ടീസ്പൂൺ 
4. എണ്ണ - ആവശ്യത്തിന് 

അരപ്പ് തയാറാക്കാൻ 

5. തേങ്ങ - 1/2 കപ്പ് 
6. കശുവണ്ടി - 10 എണ്ണം 

കറി തയാറാക്കാൻ 

7. ചെറിയ ജീരകം - 1/2   ടീസ്പൂൺ 
8. പെരും ജീരകം - 1/2   ടീസ്പൂൺ 
9. കറിവേപ്പില - അല്പം 
10. ഇഞ്ചി - ചെറിയ കഷണം 
11. വെളുത്തുള്ളി  -  5 എണ്ണം (വലുത്)
12. പച്ചമുളക് - 3 എണ്ണം 
13. സവാള - 3 എണ്ണം (ഇടത്തരം വലുപ്പം)
14. തക്കാളി - 2 എണ്ണം (ഇടത്തരം വലുപ്പം)
15. മല്ലിപൊടി - 1  ടീസ്പൂൺ 
16. മുളകുപൊടി - 1/2   ടീസ്പൂൺ 
17. മഞ്ഞൾപ്പൊടി - 1/4  ടീസ്പൂൺ 
18. ഗരം മസാല - 1/4  ടീസ്പൂൺ 
19. ഉപ്പ്  - ആവശ്യത്തിന് 
20. മല്ലിയില - അല്പം 
21. കസൂരി മേത്തി - 1 നുള്ള് 

തയാറാക്കുന്ന വിധം

∙ തേങ്ങയും കശുവണ്ടിയും നന്നായി അരച്ചെടുക്കുക. 

∙ ചൂടായ ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച ശേഷം അതിൽ മുളകു പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ചൂടാക്കുക അതിനു ശേഷം അതിലേക്ക് മുട്ട ഇട്ടു വഴറ്റി എടുക്കുക. മുട്ട മാറ്റിവച്ചശേഷം, 7 മുതൽ 18 വരെയുള്ള ചേരുവകൾ ഓരോന്നായി ഇട്ടു വഴറ്റി എടുക്കുക. അതിലേക്ക് തേങ്ങ അരച്ചത് ചേർക്കുക. നന്നായി ഇളക്കിയ ശേഷം, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് അടച്ചു വച്ച് വേവിക്കുക. അതിലേക്ക് മുട്ട ചേർത്തു കൊടുക്കുക. കുറച്ചു നേരം തിളപ്പിക്കുക. ശേഷം മല്ലിയിലയും കസൂരി  മേത്തിയും  ചേർത്ത ശേഷം തിളയ്ക്കാൻ അനുവദിക്കുക. സ്വാദിഷ്ടമായ മുട്ട കുറുമ തയാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com