ADVERTISEMENT

ഇനി വെജിറ്റേറിയൻസിനും ആസ്വദിക്കാം മീൻ കറിയുടെ രുചിയിൽ പനീർ. കുടംപുളിചേർത്ത് മുളകിട്ട പനീർ കറി കേരളാ സ്റ്റൈലിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • പനീർ – 200 ഗ്രാം
  • മുളകുപൊടി  -മൂന്ന് ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി -അര ടീസ്പൂൺ 
  • ചെറിയ ഉള്ളി അരിഞ്ഞത് -10 എണ്ണം
  • തക്കാളി അരിഞ്ഞത് -രണ്ട്
  • മുളക് നീളത്തിൽ കീറിയത്- 6 
  • ഇഞ്ചി ചെറുതായി മുറിച്ചത് -ഒരു ചെറിയ കഷണം 
  • വെളുത്തുള്ളി -രണ്ട് അല്ലി 
  • കറിവേപ്പില
  • കുടംപുളി -4 കഷ്ണം
  • ഉപ്പ് -പാകത്തിന്
  • വെള്ളം -ഒരു കപ്പ്
  • വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ 

തയാറാക്കുന്ന വിധം

പാൻ സ്റ്റൗവിൽ വച്ച് ചൂടായാൽ 2 ടിസ്പൂൺ എണ്ണ ഒഴിച്ച്  ഇതിലേക്ക് ചെറിയ ഉള്ളിയും പച്ചമുളകും തക്കാളിയും  ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പിലയും ചേർത്ത് വഴറ്റുക.. നന്നായി വഴന്നു വരാൻ ഉപ്പ് ചേർക്കാം. ഇതിലേയ്ക്ക് കുടംപുളി ചേർത്ത് വഴറ്റുക.. എണ്ണ തെളിയുമ്പോൾ ഇതിലേക്ക്  മുളക് പൊടിയും മഞ്ഞൾപൊടിയും  ചേർത്ത് കരിയാതെ റോസ്റ്റ് ചെയ്ത്  ഇതിലേക്ക് പനീർ ചേർക്കാം.  നന്നായി യോജിപ്പിച്ച്  ഒരു കപ്പ് വെള്ളമൊഴിച്ച് മുടി വെച്ച് 7 -8 മിനിറ്റ് വേവിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com