ADVERTISEMENT

സൂപ്പർ ടേസ്റ്റി ആയിട്ടുള്ള ചെമ്മീൻ റോസ്റ്റ് തയാറാക്കിയാലോ?

ചേരുവകൾ 
1.
ചെമ്മീൻ – 400 ഗ്രാം
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 1 ടീസ്പൂൺ
കറിവേപ്പില – ഒരു കതിർപ്പു
കുടമ്പുളി – രണ്ടെണ്ണം ചെറുതായി കീറി കഴുകി അരക്കപ്പ് ചൂട് വെള്ളത്തിൽ ഇടുക.

2. ചെറിയ ഉള്ളി – 1 കപ്പ്
തക്കാളി – കുരു കളഞ്ഞ് ചെറുതായി നുറുക്കിയത്
പച്ചമുളക് – 2 -3
കറിവേപ്പില – ആവശ്യത്തിന്
തേങ്ങാക്കൊത്ത് – രണ്ടു ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 1/2 ടീസ്പൂൺ
മുളകുപൊടി – 1 1/2 ടീസ്പൂൺ (എരിവുള്ള മുളകുപൊടി 1/2 ടീസ്പൂൺ എരിവില്ലാത്ത മുളകുപൊടി 1 ടീസ്പൂൺ)

  • മുളകുപൊടിയും പച്ചമുളകും എരിവിനനുസരിച്ചു മാറ്റം വരുത്തുക. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ 
  • കുരുമുളകുപൊടി – 1/4  ടീസ്പൂൺ 
  • പെരുംജീരകം പൊടിച്ചത് – 1/2  ടീസ്പൂൺ 
  • ഉലുവ പൊടിച്ചത് – 1/4  ടീസ്പൂൺ 
  • വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

  • കഴുകി വൃത്തിയാക്കിയ ചെമ്മീനും ഒന്നാമത്തെ ചേരുവകളും കൂടി നന്നായി കൂട്ടിത്തിരുമ്മി കുടമ്പുളി ഇട്ട വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ചു ഒരു മുക്കാൽ വേവിക്കുക. 
  • റോസ്റ്റ് ചെയ്യാനുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് പച്ചമുളക് കറിവേപ്പിലയും തേങ്ങാ കൊത്തും ഇട്ടു മൂത്തുവരുമ്പോൾ അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. ഇത് വഴന്നു വരുമ്പോൾ അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ചേർത്ത് വഴറ്റി കുരുമുളക് പൊടി ഒഴികെയുള്ള പൊടികൾ ചേർത്ത് മൂപ്പിക്കുക. തീ കുറച്ചു വച്ച് പൊടികൾ മൂപ്പിക്കുക. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് വേവിക്കുക. 
  • തക്കാളി വെന്തുടഞ്ഞു കഴിയുമ്പോൾ അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചെമ്മീൻ ഇട്ടു റോസ്റ്റ് ചെയ്തെടുക്കുക. തീ കുറച്ച്   പതിയെ റോസ്റ്റ് ചെയ്തെടുക്കുക. വാങ്ങുന്നതിനു മുന്നേ കുരുമുളക് പൊടി ചേർത്ത് ഒന്ന് കൂടി റോസ്റ്റ് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com