ADVERTISEMENT

ഒരു മലബാർ സ്പെഷൽ ചിക്കൻ കേക്ക് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. നല്ല സ്വാദുള്ള നോമ്പു വിഭവമാണ് ചിക്കൻ കേക്ക്. ഏതു ഇറച്ചി വെച്ചും തയാറാക്കാം.

ചേരുവകൾ 

  • ബോൺലെസ് ചിക്കൻ – 200ഗ്രാം 
  • സവാള അരിഞ്ഞത്- 2
  • വെളുത്തുള്ളി – ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ  
  • പച്ചമുളക് – 2-3എണ്ണം 
  • മല്ലിയില – 2 ടേബിൾ സ്പൂൺ  
  • കറിവേപ്പില – 2 തണ്ട് 
  • കുരുമുളക് പൊടി – 2 ടീസ്പൂൺ 
  • മല്ലിപ്പൊടി – 1ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • ഗരം മസാല -1/2 ടീസ്പൂൺ
  • മുട്ട – 6
  • എണ്ണ - 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്  

തയാറാക്കുന്ന വിധം

  • ചിക്കൻ ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചു പൊടിച്ചു വെയ്ക്കുക 
  • ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് സവാള അരിഞ്ഞതും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചതും പച്ചമുളക്, കറിവേപ്പില എന്നിവയും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് കുരുമുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാലയും ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കിയെടുക്കുക. ഇതിലേക്ക് ഉപ്പും മല്ലിയിലയും വേവിച്ച ചിക്കനും  ചേർത്ത് നന്നായി യോജിപ്പിച്ച് 2 മിനിറ്റ് അടച്ചു വെച്ച് തീ ഓഫ് ചെയ്യുക .ഈ മസാല തണുക്കാൻ വെയ്ക്കുക.
  • മുട്ട പൊട്ടിച്ചു കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് തയാറാക്കി വെച്ച ചിക്കൻ മസാല മിക്സ് ചെയ്തു അടിച്ചെടുക്കുക. നെയ്പുരട്ടിയ ഒരു പാനിൽ ഒഴിക്കുക. പഴയ ഒരു തട്ടോ പാനോ ചൂടാക്കി അതിനു മുകളിൽ വെച്ച് ചെറു തീയിൽ 20-25 മിനിറ്റ് വേവിച്ച് എടുത്ത് മുറിച്ചു വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com