ADVERTISEMENT

സൗത്ത് അമേരിക്കയിൽ കൃഷി ചെയ്തുവരുന്ന ചീരവർഗത്തിൽ പെട്ട ഒരു ചെടിയുടെ അരയാണ് കിൻ വാ. ചോറിനും ഗോതമ്പിനും പകരമായി ഉപയോഗിക്കാവുന്ന ധാരാളം നാരുകൾ അടങ്ങിയ ഒരു ധാന്യമാണിത്. പ്രേമേഹം, കൊളസ്ട്രാൾ, തൈറോയിഡ് തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് കഴിക്കാവുന്നതാണ് കിൻ വാ. നാരിന്റെ അംശം കുടുതലായതിനാൽ ഈ സാലഡ് കഴിച്ചാൽ പെട്ടെന്നൊന്നും വിശക്കുകയില്ല. 

ചേരുവകൾ

  • കിൻ വാ (Quinoe) – 1 കപ്പ്
  • സാലഡ് കുക്കുമ്പർ – 1 എണ്ണം
  • പഴ്സലി - കുറച്ച്
  •  മാങ്ങ - 1 എണ്ണം
  • ഫത്താ ചീസ്
  • നാരങ്ങാ നീര്
  • ഒലിവ് ഓയിൽ
  • തക്കാളി - 1
  • ഉപ്പ്
  • കുരുമുളകു പൊടി
  • കാപ്സിക്കം - 1
  • അവക്കാഡോ – 1
  • സവാള - 1
  • സ്ട്രോബെറി – 4 

തയാറാക്കുന്ന വിധം

  • തക്കാളി, പാഴ്സലി, സവാള, കാപ്സിക്കം, സെലറി, മാങ്ങാ, സാലഡ് കുക്കുമ്പർ എന്നിവ ചെറുതായി അരിഞ്ഞ് ഒരു ബൗളിൽ ഇടാം. ഇതിലേക്ക് ഫേത്താ ചീസ പൊടിച്ച് ചേർക്കുക. ഇതിലേക്ക് തിളപ്പിച്ചു വച്ചിരിക്കുന്ന കിൻ വാ ചേർത്ത് യോജിപ്പിച്ചെടുക്കുക.
  • സോസ് തയാറാക്കാൻ നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, ഒലിവ് ഓയിൽ എന്നിവ ഒരു ബൗളിൽ നന്നായി യോജിപ്പിക്കുക.
  • അവക്കാഡ ഒരു ബൗളിൽ ആവശ്യത്തിന് സോസ് ചേർത്ത് മിക്സ് ചെയ്യണം.
  • ഒരു പാത്രത്തിൽ സാലഡ് സെറ്റ് ചെയ്യാം, ഒരു മോൾഡ് എടുക്കാം (മിനർ വാട്ടറിന്റെ ബോട്ടിൽ കട്ട് ചെയത് എടുത്താലും മതി)

സാലഡ് സെറ്റിങ്ങ്

  • ഒരു പാത്രത്തിൽ മോൾഡ് വയ്ക്കുക.
  • ഇതിലേക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന അവാക്കാഡ ഒരു സ്പുൺ കൊണ്ട് കുറച്ച് വയ്ക്കുക. അതിനു മുകളിലായി മിക്സ് ചെയ്തു വച്ചിരിക്കുന്ന കിൻവാ സലാഡ്, അതിനു മുകളിൽ ചെറിയ ലിഫ് കൊണ്ട് അലങ്കരിക്കാം. ഒരു ചെറിയ കഷണം സ്ട്രോബെറി, ഒരു കഷണം പ്ലം എന്നിവ വച്ച് അലങ്കരിക്കാം. വച്ചിരിക്കുന്ന മോൾഡ് മുകളിലേക്ക് പതിയെ എടുത്തു മാറ്റാം രുചിയും ഭംഗിയുമുള്ള സാലഡ് റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com