ADVERTISEMENT

കടയിൽ നിന്ന് വാങ്ങാതെ ഇറ്റാലിയൻ പീറ്റ്സ ഇനി നല്ല ചൂടോടെ വീട്ടിൽ ഉണ്ടാക്കി കഴിക്കാം. ഇഷ്ടപ്പെട്ട ഏതു ഭക്ഷണവും ഏതു രാജ്യത്തെ ഭക്ഷണമായാലും വീട്ടിൽ പരീക്ഷിച്ച് നോക്കുന്നവരാണ് മലയാളികൾ. വളരെ കുറച്ച് ചേരുവകൾ മതി പീറ്റ്സ തയാറാക്കാൻ.

ചേരുവകൾ

  • മൈദ – 2 കപ്പ്
  • യീസ്റ്റ് – 1 ടീസ്പൂൺ
  • പഞ്ചസാര – 1 ടീസ്പൂൺ
  • വെജിറ്റബിൾ ഓയിൽ – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ബട്ടർ – 1 ടീസ്പൂൺ
  • വെള്ളം – അര കപ്പ്

പീറ്റ്സ സോസ് തയാറാക്കാൻ

  • ഒലിവ് ഓയിൽ /വെജിറ്റബിൾ ഓയിൽ – 2 ടേബിൾസ്പൂൺ
  • തക്കാളി – 3
  • വെളുത്തുള്ളി – 6
  • സവാള (ചെറുത്) – പകുതി
  • ഉണക്കമുളകുപൊടിച്ചത് – അര ടീസ്പൂൺ
  • കുരുമുളകുപൊടി – കാൽ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഒറിഗാനോ – പകുതി ടീസ്പൂൺ
  • ടുമാറ്റോ കെച്ചപ്പ് – ഒന്നര ടേബിൾ സ്പൂൺ

പീറ്റ്സ ടോപിങ്

താഴെയുള്ള ചേരുവകൾ നിങ്ങളുടെ ഇഷ്ടമനുസരിച്ച് ആവശ്യത്തിന് ചേർക്കുക

  • കാപ്സിക്കം
  • ചിക്കൻ
  • സവോള
  • ഒലിവ്സ്
  • മൊസെറല്ല ചീസ്
  • ചെഡാർ ചീസ്
  • ഒറിഗാനോ
  • ചില്ലി ഫ്ലേക്സ്

തയാറാക്കുന്ന വിധം

  • ആദ്യം പീറ്റ്സയുടെ ബേസ് തയാറാക്കാൻ രണ്ട് കപ്പ് മൈദ എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റൻറ് യീസ്റ്റ് ചേർക്കണം പിന്നെ ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ ഓയിൽ , ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടീസ്പൂൺ ബട്ടർ, അരക്കപ്പ് ചെറുചൂടുള്ള വെള്ളം എന്നിവ ചേർത്ത് അഞ്ച് പത്ത് മിനിറ്റ് നന്നായി കുഴച്ചെടുക്കുക. ഇത് പൊങ്ങി വരാൻ വേണ്ടി രണ്ടര മണിക്കൂർ മാറ്റി വയ്ക്കുക.
  • പീറ്റ്സയുടെ സോസ് തയാറാക്കാൻ 3 തക്കാളി ചൂടുവെള്ളത്തിലിട്ട് തൊലികളഞ്ഞ ശേഷം അതിലെ കുരുമാറ്റിയിട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഒലീവ് ഓയിൽ അല്ലെങ്കിൽ സാധാരണ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ 7, 8 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റുക. അതിലേക്ക് കാൽ കപ്പ് സവാള അരിഞ്ഞതും അര ടീസ്പൂൺ ചില്ലി പേസ്റ്റ്, അര ടീസ്പൂൺ ഒറിഗാനോ, കാൽ ടീസ്പൂൺ പെപ്പർ പൗഡർ, രണ്ട് ടേബിൾസ്പൂൺ ടൊമാറ്റോ സോസും പിന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം ചൂടാറി കഴിഞ്ഞ് ഈ ചേരുവ മിക്സിയിൽ നന്നായി അരച്ചെടുത്താൽ പിറ്റ്സ സോസ് റെഡിയായി.
  • പിറ്റ്സ തയാറാക്കാൻ പൊങ്ങി വന്നിരിക്കുന്ന മാവ് പീറ്റ്സ തയാറാക്കാനുള്ള പാത്രത്തിലേക്ക് മാറ്റിയിട്ട് കൈ കൊണ്ട് നന്നായി പരത്തുക സൈഡിൽ ഒരു ചെറിയ ബോർഡറുള്ള തരത്തിൽ പരത്തണം എന്നിട്ട് ബോർഡർ ഒഴികെ ബാക്കിയുള്ള ഭാഗത്ത് എല്ലാം ഈ പിസയുടെ സോസ് നന്നായി തേയ്ക്കണം.
  • ഇതിന് മുകളിലേക്ക് ചീസ് ചെറുതായിട്ട് ഗ്രേറ്റ് ചെയ്തത് ഇടാം. അതിന്റെ മുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ്, ചിക്കൻ, കാപ്സിക്കം അതുപോലെ നിങ്ങൾക്ക് താല്പര്യമുള്ളവ വിതറാം. ഇതിനുമുകളിൽ മോസറല്ല ചീസ് നന്നായി വിതറണം. കുറച്ച് ഒറിഗാനോയും ചില്ലി ഫ്ലേക്സും കൂടെ ഇതിന്റെ മെലെ ഇട്ട് ബേക്ക് ചെയ്യാം.
  • പീറ്റ്സ ബേക്ക് ചെയ്യാൻ വേണ്ടി സ്റ്റൗവിൽ ഒരു വലിയ പാത്രം വെച്ച് ഉള്ളിൽ ഒരു സ്റ്റാൻഡിൽ പീറ്റ്സ പാൻ ഇറക്കിവെയ്ക്കുക. സ്റ്റൗ ഓൺ ചെയ്തിട്ട് പത്ത് പതിനഞ്ച് മിനിറ്റ് മീഡിയം ഫ്ലെയിമിൽ വയ്ക്കുക. 10 മിനിറ്റ് കഴിയുമ്പോൾ മൂടി തുറന്ന് നോക്കാം. മുകളിലുള്ള ചീസ് നന്നായി മെൽറ്റ് ആയിട്ടുണ്ടെങ്കിൽ നമ്മുടെ പിറ്റ്സ റെഡിയായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com