ഇൗ വേനലിൽ കൂളായിരിക്കാൻ 'മാമ്പഴ' കുലുക്കി സർബത്ത്

Mango Kulukki Sarbath
SHARE

മമ്പഴക്കാലം തുടങ്ങിക്കഴിഞ്ഞു. മാമ്പഴം ചേർത്ത് കിടിലൻ രുചിയിൽ കുലുക്കി സർബത്ത് തയാറാക്കിയാലോ?

ചേരുവകൾ (ഒരു ഗ്ലാസിന് വേണ്ട അളവ്)

 • മാങ്ങ - കാൽ ഭാഗം 
 • ഇഞ്ചി -1/2 ഇഞ്ച് 
 • പുതിന ഇല - 3എണ്ണം 
 • പച്ച മുളക് -1
 • നാരങ്ങ നീര് -1/2 മുറി നാരങ്ങയുടെ 
 • പഞ്ചസാരപ്പാനി - 2 ടേബിൾ സ്പൂൺ
 • സബ്ജ സീഡ്/ കസ്കസ് - 1 ടീസ്പൂൺ 1/4 കപ്പ് വെള്ളത്തിൽ കുതിർത്തത് 
 • പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കി മുറിച്ചത് - 1 ടീസ്പൂൺ (നിർബന്ധമില്ല)
 • ഉപ്പ് -ഒരു നുള്ള് 
 • ഐസ് ക്യൂബ്സ് 
 • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മാങ്ങയും ഇഞ്ചിയും പുതിനയിലയും ഒന്നിച്ച് നന്നായി അരച്ചെടുക്കുക. ഒരു കോക്ക്ടെയ്ൽ ഷെയ്ക്കർ അല്ലെങ്കിൽ ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് അരച്ചുവെച്ച മിക്സ് ഇടുക. നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക അതിന്റെ തൊണ്ടും ഇതിലേക്ക് തന്നെ ഇടണം. ബാക്കി എല്ലാ ചേരുവകളും ചേർത്ത ശേഷം  5 മിനിറ്റ് നേരം ഷെയ്ക്ക് ചെയ്യുക.( ഗ്ലാസ് ആണ് എടുത്തത് എങ്കിൽ അതിന്റെ മുകളിൽ നന്നായിട്ട് ഫിക്സ് ചെയ്യുന്ന വേറൊരു ഗ്ലാസ് കൊണ്ട് അടച്ചശേഷം വേണം ഷേക്ക് ചെയ്യാൻ).

വെറൈറ്റി ടേസ്റ്റിൽ കുലുക്കി സർബത്ത് റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA