ADVERTISEMENT

ഈ ചമ്മന്തി  ഇത്തിരി മതി ഒത്തിരി ചോറുണ്ണാൻ. നല്ല ചൊടിയുള്ള കൊണ്ടാട്ട മുളകു കൊണ്ട് ചമ്മന്തി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • കൊണ്ടാട്ട മുളക് - 7
  • ചെറിയ ഉള്ളി - 15
  • തേങ്ങ - 3/4 കപ്പ്
  • കറിവേപ്പില – ഒരു തണ്ട്
  • വാളൻപുളി - 1/2 ചെറുനാരങ്ങാ വലിപ്പത്തിൽ 

തയാറാക്കുന്ന വിധം

  • പാനിൽ എണ്ണ ചൂടാക്കി കൊണ്ടാട്ട മുളക് വറുത്തെടുക്കുക.
  • ഈ എണ്ണയിൽ  ചെറിയ ഉള്ളി വഴറ്റി കറിവേപ്പില ചേർത്ത് എടുക്കണം. തണുത്ത ശേഷം  തേങ്ങയും പുളിയും വറുത്തെടുത്ത കൊണ്ടാട്ടവും ചേർത്ത് നല്ലതുപോലെ മിക്സിയിൽ അരച്ചെടുക്കണം.

Note : വറുക്കാൻ ഉപയോഗിച്ച എണ്ണ ചേർത്ത് ചമ്മന്തി അരച്ചെടുക്കാം.

       : വെള്ളം ചേർക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com