ADVERTISEMENT

ഉത്തരേന്ത്യക്കാരിയാണെങ്കിലും കുൽഫി  മലയാളികളുടെ പ്രിയരുചികളിലൊന്നാണ്. കുൽഫി തയാറാക്കാനുള്ള മിക്സ് റെഡിയാക്കി വച്ചാൽ എപ്പോൾ വേണമെങ്കിലും തയാറാക്കാം. ബ്രഡ് പൊടിച്ചത് ചേർത്ത് വീട്ടിൽ തയാറാക്കാവുന്ന കുൽഫി രുചി പരിചയപ്പെടാം.

കുൽഫി മിക്സ് തയാറാക്കാൻ

  • പഞ്ചസാര – 1/2 കപ്പ്
  • ബ്രഡ് പൊടി –  1/2 കപ്പ്
  • പാൽപ്പൊടി –  2 കപ്പ്
  • കോൺഫ്ലോർ –  2 ടേബിൾസ്പൂൺ
  • ബദാം 
  • നട്സ് 
  • പിസ്ത
  • കുങ്കുമപൂ / ഫുഡ്‌  കളർ 
  • ഏലയ്ക്ക 

തയാറാക്കുന്ന വിധം

  • ഒരു  പാൻ  ചൂടാക്കി  പഞ്ചസാര  ഉരുക്കി  ഒരു  പാത്രത്തിൽ  ഒഴിച്ചു  തണുപ്പിച്ച  ശേഷം  മുറിച്ച്  എടുക്കാം. ഇത് പൊടിച്ചെടുക്കാം.
  • ബ്രഡ്  പൊടി  ഒന്നു  വറുത്തു  വെയ്ക്കുക 
  • ബദാം, നട്സ്, പിസ്ത  (ഇഷ്ടമുള്ള  ഡ്രൈ  നട്സ് ) ഒക്കെ  ചെറുതായി  ചെറുതാക്കി മുറിക്കുക.
  • ഇനി  ഒരു  പാത്രത്തിൽ  ഈ  പൊടികൾ  എല്ലാം  ഒരുമിച്ച്  ഇളക്കി  കുപ്പിയിൽ  അടച്ചു  ഫ്രിജിൽ വയ്ക്കാം. 

കുൽഫി  തയാറാക്കുന്ന വിധം 

  • കുൽഫി  മിക്സ്‌  1 കപ്പ് 
  • പാൽ   2 കപ്പ് 

നന്നായി   കട്ടയില്ലാതെ  ഇളക്കി  ചെറുതീയിൽ  ഒന്നു  5 മിനിറ്റ്  തിളപ്പിച്ച ശേഷം  തണുപ്പിച്ച്  മിക്സിയിൽ  ഒന്നു  അടിച്ചു എടുത്തു  കുൽഫി  മോൾഡിലോ പേപ്പർ  കപ്പിലൊ  ഒഴിച്ച്  ഫ്രിജിൽ  ഫ്രീസറിൽ  6മണിക്കൂർ  സെറ്റ്  ചെയ്തെടുത്താൽ രുചികരമായ കുൽഫി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com