ടേസ്റ്റി ചക്ക ജ്യൂസ്‌ തയാറാക്കാൻ വേണ്ടത് നാലു ചേരുവകൾ മാത്രം

Jack fruit Juice
SHARE

ചക്ക ഇഷ്ടംപോലെ കിട്ടുന്ന ഈ കാലത്ത്  അപാര ടേസ്റ്റുള്ള ഒരു ചക്ക ജ്യൂസ് ഉണ്ടാക്കിയാലോ? വെറും 4 ചേരുവകൾ കൊണ്ട് ഈ ജ്യൂസ് തയാറാക്കാം.

ചേരുവകൾ

1. ചക്കപ്പഴം    - 1കപ്പ് 
2. പഞ്ചസാര - ആവശ്യത്തിന് 
3. ഏലയ്ക്ക - 2
4. പാൽ  - 2 വലിയ ഗ്ലാസ് (തണുപ്പിച്ചത്) 

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേക്ക് ചക്കപ്പഴം  വലിയ കഷ്ണങ്ങൾ ആക്കി മുറിച്ചത്  ഇടുക. ഇതിലേക്ക് 2 വലിയ ഗ്ലാസ് തണുപ്പിച്ച പാൽ  ഒഴിച്ച് ആവശ്യത്തിന് പഞ്ചാസാരയും ഏലയ്ക്ക ചതച്ചതും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം വലിയ ഇഴ ഉള്ള അരിപ്പയിലൂടെ അരിച്ചു ഗ്ലാസിലേക്ക് ഒഴിക്കാം. ടേസ്റ്റി ചക്ക ജ്യൂസ് റെഡി !

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA