ADVERTISEMENT

കഴിക്കുന്നവരുടെ മനസ് നിറയ്ക്കുന്ന രുചി വൈവിധ്യം മലബാർ വിഭവങ്ങളുടെ പ്രത്യേകതയാണ്. നേന്ത്രപ്പഴവും മുട്ടയും ചേർത്ത് തയാറാക്കുന്ന കായ്ക്കുംസ് വ്യത്യസ്തമായൊരു മലബാർ രുചിയാണ്.

ചേരുവകൾ 

  • മുട്ട   - 4 എണ്ണം 
  • നേന്ത്രപ്പഴം - ഒന്ന് വലുത് 
  • മൈദ - -5 ടേബിൾ സ്പൂൺ 
  • പഞ്ചസാര - 3 ടേബിൾ സ്പൂൺ 
  • ഉപ്പ്‌ - ഒരു നുള്ള് 
  • ബദാം -ഒരു ടേബിൾ സ്പൂൺ 
  • നെയ്യ്‌ - 3 ടീസ്പൂൺ 
  • ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ 

തയാറാക്കുന്ന വിധം 

∙ നേന്ത്രപ്പഴം ചെറുതായി മുറിച്ചെടുത്ത് നെയ്യിൽ വഴറ്റി എടുക്കാം

∙ ഇതേ നെയ്യിൽ ബദാം റോസ്റ്റ് ചെയ്യുക (ബദാമിന് പകരം ഇഷ്ടമുള്ള നട്സ് ഉപയോഗിക്കാം )

∙ മാവ് തയാറാക്കാൻ ഒരു വലിയ ബൗൾ എടുത്ത്  നാലു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യാം. ഇതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാരയും ഏലയ്ക്കയും ചേർക്കാം. ഈ കൂട്ടിലേക്ക്  5 ടീസ്പൂൺ മൈദ കുറച്ച് കുറച്ചായി ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ഒരു നുള്ള് ഉപ്പും വഴറ്റി വെച്ച പഴവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

കായ്ക്കുംസ് തയാറാക്കാൻ നോൺസ്റ്റിക്ക് പാനിൽ മൈദ തടവികൊടുക്കുക. ഇതിലേക്ക് തയാറാക്കിയ മാവ് ഒഴിക്കാം. പാൻ ചൂടായിക്കഴിഞ്ഞാൽ ഇത് പഴയൊരു ദോശക്കല്ല് വച്ച് അതിനുമുകളിലേക്ക് മാറ്റി വയ്ക്കണം. ചെറു തീയിൽ 25 മിനിറ്റ് വേവിച്ചെടുക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com