ചെട്ടിനാടിന്റെ തനതുരുചിയിൽ ഒരു മീൻ കറി

Chettinad Fish Curry
SHARE

മീൻകറിയും ചോറും എവർഗ്രീൻ സൂപ്പർഹിറ്റ് ജോ‍ഡികളാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചെട്ടിനാട് സ്റ്റൈലിലൊരു കറി നോക്കിയാലോ?

ചേരുവകൾ

 • മീൻ - 4-5 കഷണം
 • വറ്റൽമുളക് - 10 എണ്ണം
 • മല്ലി- 3 ടേബിൾസ്പൂൺ 
 • കുരുമുളക് - 1/2 ടീസ്പൂൺ 
 • ജീരകം - 1/2അരടീസ്പൂൺ 
 • ഉലുവ - 2 ടീസ്പൂൺ 
 • എണ്ണ - 3 ടേബിൾ സ്പൂൺ 
 • കറിവേപ്പില - രണ്ടു തണ്ട് 
 • ചെറിയ ഉള്ളി - 10-15 എണ്ണം 
 • വെളുത്തുള്ളി - 10 അല്ലി 
 • തക്കാളി - 2 എണ്ണം 
 • വാളൻപുളി - ഒരു ചെറുനാരങ്ങ വലുപ്പത്തിൽ 
 • വെള്ളം 1 1/2 കപ്പ് 
 • മഞ്ഞൾപ്പൊടി - 3/4 ടീസ്പൂൺ 
 • ഉപ്പ് - 1ടീസ്പൂൺ 

പാകം ചെയ്യുന്ന വിധം

∙ ഒരു പാൻ ചൂടാക്കി അതിൽ വറ്റൽ മുളക്,മല്ലി, കുരുമുളക്, ഉലുവ, ജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക.

∙ ചൂടാറിയശേഷം ഇത് നന്നായി പൊടിച്ചെടുക്കുക.

∙ പുളി കുറച്ച് ചൂടുവെള്ളത്തിൽ കുതിർത്തുവച്ച് നന്നായി പിഴിഞ്ഞെടുക്കുക.

∙ ഒരു മൺചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർക്കുക. ഉലുവ നന്നായി പൊട്ടി തുടങ്ങുമ്പോൾ അതിലേക്കു ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കുക. ഇതിലേക്ക് വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക.പിന്നീട് ചെറിയ ഉള്ളി,തക്കാളി എന്നിവ കൂട്ടിച്ചേർത്ത് നന്നായി വഴറ്റുക. നേരത്തെ തയാറാക്കിവെച്ച പുളിവെള്ളം ചേർത്ത് തിളപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർക്കുക. ഇതിൽ നേരത്തെ പൊടിച്ചുവെച്ച മസാലപ്പൊടി ചേർക്കുക. 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി തിളപ്പിക്കുക ആവശ്യമായ ഉപ്പും ചേർക്കുക. നന്നായി തിളച്ചുവരുമ്പോൾ ഇതിലേക്ക് മീൻ കഷണങ്ങൾ ചേർക്കുക. 10 മിനിറ്റ് നന്നായി തിളപ്പിക്കുക. ഇടയ്ക്ക് ചട്ടി ചുറ്റിച്ചു കൊടുക്കാവുന്നതാണ്. സ്വാദിഷ്ടമായ ചെട്ടിനാട് മീൻ കറി തയാർ.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA