ADVERTISEMENT

അരമണിക്കൂറിനുളളിൽ സൂപ്പർ ടേസ്റ്റുള്ള മുഗളായി ചിക്കൻ ദംബിരിയാണി തയാറാക്കാം. വളരെ കുറച്ച് നെയ്യ്  മാത്രമേ ഇതിൽ ഉപയോഗിക്കുന്നത്. ഈ ബിരിയാണി തയാറാക്കുമ്പോൾ ചിക്കൻ ഗ്രേവി തയാറാക്കുക എന്ന നീണ്ട പണി ഇല്ലാത്തതു കൊണ്ടാണ് ഇത്രയും പെട്ടന്ന് തയാറാക്കാൻ പറ്റുന്നത്.

ചേരുവകൾ 

ചിക്കൻ മാരിനേഷൻ ചെയ്യുകയാണ് ആദ്യപടി.

  • ചിക്കൻ – 1/2 കിലോ 
  • പുളിയില്ലാത്ത കട്ട തൈര് – 1 കപ്പ് 
  • സവാള ഫ്രൈ ചെയ്തത് – 400 ഗ്രാം (രണ്ടു വലിയ സവോള അരിഞ്ഞ് വറുത്തെടുത്തതിൽ പകുതി) 
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരച്ചത് – 1ടേബിൾസ്പൂൺ (1 -2  പച്ചമുളക്)
  • നാരങ്ങാനീര് – 1  ടീസ്പൂൺ 
  • ബദാം – 10 
  • പിസ്താ – 10 
  • ഉണക്കമുന്തിരി – 15 
  • ജാതിക്കാപൊടി – 1/4  ടീസ്പൂൺ 
  • പെരുംജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ 
  • ബിരിയാണിമസാല/ ഗരംമസാല – 3/4  ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി – 1 1/2 ടീസ്പൂൺ 
  • ഉപ്പ് – പാകത്തിന്
  • എണ്ണ – 2 ടീസ്പൂൺ 

ഇതെല്ലാം ചിക്കനിൽ ചേർത്ത് നന്നായി പുരട്ടി കുറഞ്ഞത്  2 മണിക്കൂർ വയ്ക്കുക. 

ബിരിയാണി ചോറ് തയാറാക്കാൻ 

  • ബസ്മതി അരി – 500 ഗ്രാം 
  • പെരുംജീരകം  – 1 ടീസ്പൂൺ 
  • ഷാഹിജീരകം – 1 ടീസ്പൂൺ
  • കറുവപ്പട്ട –  2 എണ്ണം 
  • നാരങ്ങാനീര് –  2 ടേബിൾസ്പൂൺ 
  • നെയ്     –   2 ടീസ്പൂൺ
  • ഏലയ്ക്ക –   3-4 എണ്ണം 
  • കരയാമ്പൂ  –  2-3എണ്ണം 
  • ബേ ലീഫ് –  2-3 
  • ബദാം–പിസ്താ – പൊടിച്ചത്
  • ഉപ്പ് – പാകത്തിന്

ബിരിയാണി തയാറാക്കുന്ന വിധം

  • മുഗളായി ബിരിയാണി പരമ്പാരഗതമായി പാകം ചെയ്യുന്നത്, ദം ചെയ്യാനുള്ള പാത്രത്തിൽ നെയ്യൊഴിച്ച് അതിനു മുകളിൽ മസാലപുരട്ടി വച്ചിരിക്കുന്ന ചിക്കൻ ഇട്ട് ഏറ്റവും മുകളിൽ അരിയിട്ട് അതിനു മുകളിൽ പാലും കുങ്കുമപ്പൂവും ചേർന്ന മിശ്രിതവും കേവര വാട്ടറും തളിച്ച് അരമണിക്കൂർ കുറഞ്ഞ തീയിൽ ദം ചെയ്തെടുക്കുകയാണ്. 
  • ഇവിടെ ചെറിയ മാറ്റം ഉണ്ട്. ദം ചെയ്യുന്ന പാത്രത്തിൽ രണ്ടു ടേബിൾസ്പൂൺ നെയ്യൊഴിച്ച് അതിലേക്കു ബേ ലീഫ് കറുത്ത ഏലയ്ക്ക, ഷാ ജീരകം, പെരുംജീരകം, പച്ച ഏലയ്ക്ക, കരയാമ്പു, കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാകുമ്പോൾ ഇതിലേക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് പത്തു മിനിറ്റ് ചെറുതീയിൽ  ദം ചെയ്യുക.
  • ദം ആയശേഷം ഇതിനു മുകളിലേക്ക് മുക്കാൽ വേവിച്ച അരിയും  സവോള വറുത്തതും ബദാമും ചേർത്ത് അതിനു മുകളിൽ കേവര വാട്ടറും കുങ്കുമപ്പൂ പാലിൽ കലക്കിയതും ഒഴിച്ചു കൊടുക്കുക.
  • പാത്രത്തിന്റെ വശങ്ങളിൽ മൈദ കൊണ്ട് ഒട്ടിച്ച് അടപ്പു നന്നായി അടയ്ക്കുക.  
  • ചുവട് കട്ടിയുള്ള ദോശക്കല്ലു നന്നായി ചൂടാക്കി അതിനു മുകളിൽ അഞ്ചു മിനിറ്റ് നല്ലചൂടിലും ബാക്കി പതിനഞ്ചുമിനിറ്റ് കുറഞ്ഞതീയിലും വച്ച് ദം ചെയ്തെടുക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com