ADVERTISEMENT

രുചികരമായ കീമ പറാത്തയും മംഗോ ആപ്പിൾ സർബത്തും എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ? കീമ വീട്ടിൽ തന്നെ തയാറാക്കാം. എല്ലില്ലാതെചിക്കൻ അരച്ചെടുത്താൽ കീമ റെഡിയായി. മസാലചേർത്ത് ചപ്പാത്തിയ്ക്കുള്ളിൽ നിറച്ച് ചുട്ടെടുത്താൽ കീമ പറാത്തയായി.തൈരിൽ ഉപ്പും മുളകുപൊടിയും ചേർത്ത് കഴിച്ചാൽ സൂപ്പർ.

ചേരുവകൾ

  • കീമ - 200ഗ്രാം (ചിക്കൻ എല്ലില്ലാതെ അരച്ചത്)
  • എണ്ണ - 2 ടേബിൾ സ്പൂൺ 
  • പച്ചമുളക് - 2 എണ്ണം 
  • വലിയ ഉള്ളി - 2 കപ്പ്‌ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീ സ്പൂൺ 
  • മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ 
  • മല്ലി പൊടി - 1 ടീ സ്പൂൺ 
  • മുളക് പൊടി - 1 ടീ സ്പൂൺ 
  • ഉരുളക്കിഴങ്ങ് - 1 വേവിച്ചു ഉടച്ചത് 
  • ഉപ്പ് - 1 1/2 ടീ സ്പൂൺ 
  • ഗരം മസാല - 1/4 ടീ സ്പൂൺ 
  • മല്ലിയില 
  • നാരങ്ങ നീര് - 1/2 

ഗോതമ്പുപൊടി – പറാത്ത തയാറാക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഒരു പാനിൽ എണ്ണ ഒഴിച്ച് പച്ചമുളക്, ഉള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. 
  • നന്നായി വഴന്ന് വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്നതു വരെ നന്നായി ഇളക്കുക. അതിന് ശേഷം വേവിച്ച ഉരുളക്കിഴങ്ങ് ചേർത്ത് യോജിപ്പിക്കുക. 
  • അതിന് ശേഷം കീമ ചേർത്ത് വേവിക്കുക. വെള്ളം ചേർക്കാതെ വേണം വേവിക്കാൻ. 
  • ഉപ്പും ചേർത്ത് അടച്ച് വെച്ച് വേവിക്കുക. 
  • വെള്ളം വറ്റി വെന്തു കഴിയുമ്പോൾ മല്ലിയിലയും നാരങ്ങാനീരും ചേർത്ത് വാങ്ങി വയ്ക്കുക.
  • തണുത്ത ശേഷം ചപ്പാത്തി പരത്തി ഈ മിശ്രിതം നടുവിൽ വെച്ച് മടക്കി, പിന്നെയും പരത്തിയെടുക്കുക. 
  • ശേഷം ചപ്പാത്തി കല്ലിൽ ചുട്ട് എടുക്കുക. 

മംഗോ ആപ്പിൾ സർബത്ത് 

  • പഴുത്ത മാങ്ങ - 2 എണ്ണം 
  • പഞ്ചസാര - 1/4 കപ്പ്‌ 
  • ആപ്പിൾ ജ്യൂസ്‌ - 2 കപ്പ്‌ 
  • ഓറഞ്ച് ഫുഡ്‌ കളർ - 1 തുള്ളി 
  • വെള്ളം - 1 കപ്പ്‌ 
  • ആപ്പിൾ ചീകിയത് - 1 എണ്ണം 

തയാറാക്കുന്ന വിധം

  • പഴുത്ത മാങ്ങയും പഞ്ചസാരയും ചേർത്ത് നന്നായി അരയ്ക്കുക. അതിന് ശേഷം അത് അരിച്ചെടുക്കുക 
  • ഇതിലേക്ക് ആപ്പിൾ ജ്യൂസ്‌ ചേർക്കുക, ഒപ്പം വെള്ളവും.  നന്നായി ഇളക്കി യോജിപ്പിക്കുക. ഫുഡ്‌ കളർ ആവശ്യമെങ്കിൽ മാത്രം ചേർക്കുക. ശേഷം ആപ്പിൾ ചീകിയത് ചേർത്ത് ഐസ് ക്യൂബ്സ് ഇട്ട് തണുപ്പിച്ചു കുടിക്കുക.  

English Summary: Keema Paratha Wiith Apple Sharbat Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com