ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റവ ലഡ്ഡു വീട്ടിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ:

  • റവ- 1കപ്പ്
  • പഞ്ചസാര- 1/2 to 3/4 കപ്പ്
  • തേങ്ങപ്പീര- 1/2 കപ്പ്
  • ഏലയ്ക്ക - 2 എണ്ണം
  • നെയ്യ് - 2 ടേബിൾസ്പൂൺ
  • കശുവണ്ടി - 10–15 എണ്ണം
  • പാൽ - 1/2 കപ്പ്
  • മഞ്ഞൾപ്പൊടി - ഒരു നുള്ള്
  • കുങ്കുമപ്പൂ – അലങ്കരിക്കാൻ (ആവശ്യമെങ്കിൽ മാത്രം)

തയാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം കശുവണ്ടി വറുത്ത് കോരുക. ബാക്കിയുള്ള നെയ്യിൽ റവ ചേർത്ത്  ഇളക്കി വറുക്കുക ഒരുമിനിട്ടു കഴിഞ്ഞ് അരക്കപ്പ് തേങ്ങയും ഏലയ്ക്കായുടെ കുരു പൊടിച്ചതും ചേർത്ത് 3, 4 മിനിറ്റ് ചെറിയ തീയിൽ  നന്നായി വറുക്കുക. ഇത് ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ചെറുതായി അടിച്ചെടുക്കുക. അധികം പൊടിയണ്ട. 

ഇനി ഒരു പാനിൽ കാൽ കപ്പ് പാൽ ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് മഞ്ഞൾ പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക. പഞ്ചസാര ഉരുകിയ ഉടൻ റവ മിക്സ് ചേർത്ത് ഇളക്കുക .കുറച്ച് ചൂട് കുറഞ്ഞ ശേഷം വറുത്ത് വച്ചിരിക്കുന്ന കശുവണ്ടി ആവശ്യത്തിന് പാൽ എന്നിവ ചേർത്ത് ലഡു ഉരുട്ടി എടുക്കാവുന്നതാണ്. സ്വാദിഷ്ടമായ റവ ലഡു റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com