sections
MORE

രുചിയുടെ വെടിക്കെട്ടുമായ് ചിക്കൻ ഡ്രൈ ഫ്രൈ മസാല

Chicken Dry Fry Masala Recipe
SHARE

മലയാളിയുടെ രുചിസങ്കൽപങ്ങളിൽ ചിക്കനില്ലാതെ ഒരു ആഘോഷവുമില്ല! നാവിൽ രുചിയുടെ വെടിക്കെട്ടു നടത്തുന്ന ചിക്കൻ ഡ്രൈ ഫ്രൈ മസാല എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • ചിക്കൻ – 750 ഗ്രാം
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 3/4 ടീസ്പൂൺ
  • മുളകുപൊടി – 1 3/4 ടീസ്പൂൺ
  • ഗരംമസാല – 1  3/4 ടീസ്പൂൺ
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ
  • ഇഞ്ചി, മുളക് ,വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ
  • സവാള – 3
  • തക്കാളി – 1
  • മല്ലിയില 
  • തൈര് – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • ചിക്കൻ കഴുകി വാരി പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം മസാലയും പുരട്ടി അരമണിക്കൂർ വയ്ക്കുക. ഇത് ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക.
  • ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും സവാളയും ഇട്ട് വഴറ്റുക. സവാള നിറം മാറിയാൽ പൊടികൾ ഇട്ടുകൊടുക്കാം. പൊടികളുടെ പച്ചമണം മാറിയാൽ ഇതിലേക്ക് തക്കാളി ചേർക്കാം, നന്നായി വെന്തു കഴിഞ്ഞാൽ തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് വേവിക്കുക. ആവശ്യത്തിന് ചൂടു വെള്ളം ചേർക്കുക. ചിക്കൻ വെന്തു കഴിഞ്ഞാൽ മല്ലിയില ഇട്ട് വാങ്ങാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA