sections
MORE

കറുമുറെ കൊറിക്കാൻ ചിക്കൻ പോപ്കോൺ

Chicken Popcorn
SHARE

രുചികരമായൊരു ചിക്കൻ പോപ്കോൺ വീട്ടിൽ തയാറാക്കിയാലോ? കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട പോപ്കോൺ രുചിയാണിത്.

ചേരുവകൾ

  • ബോൺലെസ് ചിക്കൻ  -450 ഗ്രാം (കഴുകി വെള്ളം തുടച്ചു കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിക്കുക)
  • മുളകുപൊടി - അര ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • മീറ്റ് മസാലപ്പൊടി - അര ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • തൈര് – രണ്ട് ടേബിൾ സ്പൂൺ
  • മുട്ട - ഒന്ന് 
  • മൈദ - ഒന്നര ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചിക്കനിൽ നല്ലപോലെ യോജിപ്പിച്ചെടുക്കുക.  ബ്രഡ് പൊടിച്ചത് 100 ഗ്രാം ഒരു പാത്രത്തിൽ ഇട്ട്  ഓരോ ചിക്കൻ പീസും  ഈ   പൊടിയിൽ മുക്കി എടുക്കാം. ഇത് ചുരുങ്ങിയത് ഒരു മണിക്കൂർ ഫ്രിജിൽ വയ്ക്കുക. ഒരു മണിക്കൂറിനുശേഷം ഫ്രിജിൽ നിന്ന് പുറത്തെടുത്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക.

 

English Summary: Chicken Popcorn Recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA