ADVERTISEMENT

മലയാളിയുടെ രുചിയോർമ്മകൾക്ക് എരിവു പകരുന്ന എത്രയൊ ചമ്മന്തി രുചികൾ ഓരോ പ്രഭാതത്തിനും സ്വന്തമായിട്ടുണ്ട്. ഇവിടെ മൂന്ന് തരത്തിലുള്ള ചമ്മന്തി രുചികളാണ് പരിചയപ്പെടുത്തുന്നത്. പാലക്കാടൻ രുചിയിൽ മുളക് ചമ്മന്തി, വറുത്തരച്ച ചമ്മന്തി, പച്ചമുളക് ചമ്മന്തി. പ്രഭാത ഭക്ഷണത്തിനൊപ്പം രുചികരമാണ് ഈ ചമ്മന്തി രുചികൾ. മുളക് ചമ്മന്തിയും വറുത്തരച്ച ചമ്മന്തിയും ദോശ, ഇഡ്​ലി, ഗോതമ്പ് ദോശ എന്നിവയ്ക്കൊപ്പവും പച്ചമുളക് ചമ്മന്തി ഊത്തപ്പത്തിനൊപ്പവും കഴിക്കാൻ വളരെ ടേസ്റ്റിയാണ്.

പാലക്കാടൻ മുളക് ചമ്മന്തി 

1.ചെറിയ ഉള്ളി - 15-20 എണ്ണം
2.ചുവന്ന മുളക് - 10-12 എണ്ണം
3. ഉപ്പ് - 1 1/2 ടീ സ്പൂൺ
4. തക്കാളി - 1 ചെറുത്‌
5.വെളിച്ചെണ്ണ
6. കടുക്

തയാറാക്കുന്ന വിധം

1 മുതൽ 4 വരെയുള്ള ചേരുവകൾ അരച്ചെടുക്കുക. വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക. 

വെളിച്ചെണ്ണയിൽ കടുക് വറുത്തിടുക. അതിന് ശേഷം ചമ്മന്തിയിലേക്കു ചേർത്ത് നന്നായി ഇളക്കുക. ഈ ചമ്മന്തി 2-3 ദിവസം കേടു വരാതെ ഫ്രിജിൽ വെച്ച് ഉപയോഗിക്കാം 

2. വറുത്തരച്ച ചമ്മന്തി 

1. ചെറിയ ഉള്ളി - 15-20 എണ്ണം
2. ചുവന്ന മുളക് - 12 - 14 എണ്ണം
3. വെളിച്ചെണ്ണ - 1 1/2 ടേബിൾ സ്പൂൺ
4. കറിവേപ്പില - ആവശ്യത്തിന്
5. ഉപ്പ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചെറിയ ഉള്ളിയും ചുവന്നമുളകും വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. ഉള്ളിയുടെ നിറം ബ്രൗൺ നിറമാകുന്നതു വരെ വഴറ്റണം. അതിലേക്ക് ഉപ്പും കറിവേപ്പിലയും ചേർക്കുക.  തണുത്ത ശേഷം വെള്ളം അധികം ചേർക്കാതെ അരച്ചെടുക്കുക. 

ഈ ചമ്മന്തി 5-6 ദിവസം കേടുവരാതെ ഫ്രിജിൽ വെച്ച് ഉപയോഗിക്കാം.

3. പച്ചമുളക് ചമ്മന്തി 

1. ചെറിയ ഉള്ളി - 6-7 എണ്ണം
2. പച്ചമുളക് - 5 എണ്ണം
3. തക്കാളി - ചെറിയ കഷ്ണം
4. കറിവേപ്പില
5. വെളിച്ചെണ്ണ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചെറിയ ഉള്ളി, പച്ചമുളക്, തക്കാളി, കറിവേപ്പില നന്നായി അരയ്ക്കുക. ഇതിലേക്ക് ഉപ്പും വെളിച്ചെണ്ണയും ചേർക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com