ADVERTISEMENT

കുട്ടികൾക്കു ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു സ്നാക്ക് റെസിപ്പിയാണിത്.

  ചേരുവകൾ

  • നേന്ത്രപ്പഴം  - 2
  • അവൽ - 3/4 കപ്പ്
  • ശർക്കര  - 1/2 കപ്പ്
  • നെയ്  - 3 ടേബിൾസ്പൂൺ
  • ഏലക്കായപ്പൊടി  - 1/2 ടീസ്പൂൺ
  • കശുവണ്ടിയും മുന്തിരിയും – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

∙ ഒരു പാനിലേക്ക് അവൽ ചേർത്ത് നന്നായി വറുത്തെടുക്കുക. തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് നന്നായി അവൽ പൊടിച്ചെടുക്കുക.

∙ചൂടാക്കിയ പാനിൽ രണ്ട് ടേബിൾസ്പൂൺ  നെയ്യ് ചേർത്തതിനുശേഷം ചെറുതാക്കി അരിഞ്ഞു വെച്ചിട്ടുള്ള നേന്ത്രപ്പഴം ചേർത്ത് വേവുന്നതുവരെ ഒന്നിളക്കി കൊടുക്കാം. ഇനി ഇതിലേക്ക് കുറേശെ ശർക്കരപ്പാനി ചേർത്ത് കൊടുത്തു പഴം നന്നായി വരട്ടിയെടുക്കുക.   

∙ അതിനുശേഷം അവൽ പൊടിച്ചതും കുറേശ്ശെയായി ചേർത്ത് യോജിപ്പിച്ച് എടുക്കാം ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും ചേർത്തുകൊടുക്കുക. പാനലിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു പാത്രത്തിൽ നെയ്യ് തടവിയതിനു ശേഷം അതിലേക്ക് മാറ്റുക. മുകളിൽ നട്സ് ചേർത്ത് അലങ്കരിക്കാം. തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com