ADVERTISEMENT

ക്ഷീണമകറ്റാനും ഉന്മേഷം ലഭിക്കാനും വ്യത്യസ്തമായൊരു ലെമണൈഡ്. കുക്കുംബർ, നാരങ്ങ, പുതിന എന്നീ ചേരുവകൾ കൊണ്ട് തയാറാക്കുന്ന പാനിയമാണിത്. 2 ഗ്ലാസ്  ലെമണൈഡ് തയാറാക്കാൻ വേണ്ടത് എന്തൊക്കെയെന്നു നോക്കാം.

ചേരുവകൾ

  • സാലഡ് വെള്ളരി – 2
  • നാരങ്ങ – 2
  • പുതിനയില – 12  എണ്ണം
  • പൈനാപ്പിൾ എസൻസ് 
  • പഞ്ചസാര – 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം 

മിക്സിയുടെ ജാറിൽ തൊലികളഞ്ഞു വൃത്തിയാക്കിയ വെള്ളരി, പഞ്ചസാര, പുതിനയില, 3 തുള്ളി പൈനാപ്പിൾ എസൻസ് എന്നീ ചേരുവകൾ കുരുകളഞ്ഞ നാരങ്ങാനീരും ഐസ് ക്യൂബ്‌സും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതു അരിച്ചെടുത്തു ഉപയോഗിക്കാം. വെള്ളം ചേർക്കാതെ അരച്ചെടുക്കുന്നതാണ് രുചികരം. പൈനാപ്പിൾ എസൻസ് ചേർക്കുന്നത് വെള്ളരിയുടെ പച്ചമണം മാറ്റുന്നതിനു വേണ്ടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com