ADVERTISEMENT

കുട്ടിക്കാലത്തെ ഓർമകളിൽ ഒരു തേൻ മിഠായി എങ്കിലും കഴിക്കാത്തവരുണ്ടാകില്ല. സ്കൂൾ വിട്ടുവരുമ്പോൾ പെട്ടിക്കടയിലെ ചില്ലു പാത്രത്തിൽ നോക്കി നാവിൽ വെള്ളമൂറാത്തവരും ഇല്ല, എത്ര മേടിച്ച് കഴിച്ചാലും കൊതിമാറില്ലായിരുന്നു. രുചിയൂറുന്ന തേൻമിഠായി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഇഡ്ഡലി അരി - 1 കപ്പ്‌ 
  • ഉഴുന്ന് - 1/4 കപ്പ്‌ 
  • ബേക്കിങ് പൗഡർ - 4 നുള്ള് 
  • ഓറഞ്ച് അല്ലെങ്കിൽ റെഡ് കളർ - 1/4 ടീ സ്പൂൺ 
  • എണ്ണ - ആവശ്യത്തിന് 
  • പഞ്ചസാര - 1 കപ്പ്‌ 
  • വെള്ളം - 3/4 കപ്പ്‌ 

തയാറാക്കുന്ന വിധം

  • ഇഡ്​ലി അരിയും ഉഴുന്നും 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതിന് ശേഷം നന്നായി കഴുകി തരുതരുപ്പോടെ അരച്ചെടുക്കുക. അധികം വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ. അതിലേക്ക് ബേക്കിങ് പൗഡറും കളറും ചേർത്ത് നന്നായി ഇളക്കുക.
  • ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ച് കുറുകുമ്പോൾ വാങ്ങി വയ്ക്കുക. എണ്ണ ചൂടാക്കി അര സ്പൂൺ മാവ് ഒഴിച്ച് വറത്തു കോരുക. ചൂട് പഞ്ചസാര ലായനിയിലേക്കു ഈ ഉരുളകൾ ഇടുക. 15-20 മിനിറ്റ് അതിൽ ഇട്ട് വയ്ക്കുക. അതിനുശേഷം മാറ്റി പഞ്ചസാരയിൽ ഉരുട്ടി എടുക്കുക. വായുകടക്കാത്ത കുപ്പിയിൽ വയ്ക്കുക.
  • ശ്രദ്ധിക്കേണ്ട കാര്യം - പഞ്ചസാര ലായിനി ചൂട് ഉണ്ടാവണം. അല്ലെങ്കിൽ തേൻ മിഠായി ചുരുങ്ങി പോകും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com