ADVERTISEMENT

മീൻ രുചിയിൽ വയറുനിറച്ചു ചോറ് കഴിക്കാൻ ഒരു അടിപൊളി ചമ്മന്തിപ്പൊടി.

ചേരുവകൾ 

  • ഉണക്കമീൻ - 5 എണ്ണം 
  • തിരുമ്മിയ തേങ്ങാ - 1 കപ്പ് 
  • ചെറിയ ഉള്ളി - 9 
  • ഉണക്ക മുളക് - 13 എണ്ണം 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • കുരുമുളക് - 1 ടേബിൾസ്പൂൺ 
  • പുളി - ഒരു ചെറിയ ഉരുള 
  • കറിവേപ്പില 
  • എണ്ണ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഉണക്ക മീൻ  അരമണിക്കൂർ  വെള്ളത്തിൽ ഇട്ട്  വൃത്തിയാക്കി വെച്ചതിന് ശേഷം ഒരു പാനിൽ  ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കി അതിൽ ഉണക്ക മീൻ  ഇട്ട് ഫ്രൈ ചെയ്തു എടുക്കണം . 

ഇത് ഫ്രൈ ചെയ്തു മാറ്റി വെച്ച ശേഷം മറ്റൊരു പാനിൽ തേങ്ങ ഇട്ട് ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും ഉണക്കമുളകും  കുരുമുളകും കറിവേപ്പിലയും ഇട്ട് ഒരു ബ്രൗൺ കളർ ആകുന്നത് വരെ  ഫ്രൈ ചെയ്തു എടുക്കണം ഇനി ഇതിൽ പുളി ചേർത്ത് ഇളക്കിയ  ശേഷം  ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ഉണക്കമീൻ ചേർത്ത് ഇളക്കി തീ അണച്ച് മാറ്റി വയ്ക്കാം. അത് തണുത്ത ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഗ്രൈൻഡറിൽ പൊടിച്ചെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com