ADVERTISEMENT

ഗോളരൂപത്തിലൊരു മധുര രുചി, അതാണ് രസഗുള. പാലും, പഞ്ചസാരയും, പാൽക്കട്ടിയും ചൂടാക്കി കുറിക്കിയെടുത്താണിതുണ്ടാക്കുന്നത്.  സ്വാദിന്റെ മധുരിക്കുന്ന പര്യായം തന്നെയാണ് രസഗുള. 

ചേരുവകൾ

  • പാൽ - 1.5 ലിറ്റർ 
  • നാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി - 1.5 ടേബിൾ സ്പൂൺ 
  • റവ - 1 ടീ സ്പൂൺ 
  • കോൺഫ്ലോർ - 1 ടീ സ്പൂൺ 
  • പാൽപ്പൊടി - 1 ടേബിൾ സ്പൂൺ 
  • പഞ്ചസാര - 250 ഗ്രാം 
  • വെള്ളം - 1 1/2 കപ്പ്‌ 
  • പനീർ - 1 തുള്ളി 
  • പാൽ - 1 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കുക. 
  • തിളച്ചു വരുമ്പോൾ നാരങ്ങ നീര് ഒഴിച്ച് നന്നായി ഇളക്കുക. 
  • പനീർ അരിച്ചെടുക്കുക. തണുത്ത വെള്ളം ഒഴിച്ച് 2-3 തവണ കഴുകി, തുണിയിൽ കെട്ടി വയ്ക്കുക. 
  • 2 മണിക്കൂറിന് ശേഷം പനീർ കുഴച്ചെടുക്കുക. 10 മിനിറ്റോളം കുഴക്കുക, അതിലേക്ക് റവ, കോൺഫ്ലോർ ചേർത്ത് വീണ്ടും 5 മിനിറ്റ് കുഴക്കുക. രസഗുള നല്ല സോഫ്റ്റ്‌ ആവാൻ വേണ്ടിയിട്ടാണ് കുഴക്കുന്നത്. 
  • പിന്നീട് പാൽ പൊടി ചേർത്തിയിട്ടും കുഴക്കുക. 
  • പഞ്ചസാരയും വെള്ളവും കൂടി നന്നായി തിളപ്പിക്കുക. അതിലേക്ക് 1ടീ സ്പൂൺ പാൽ ചേർക്കുക. പഞ്ചസാരയിൽ ഉള്ള അഴുക്ക് നീക്കാൻ ഇത് സഹായിക്കും. 
  • പനീർ ചെറിയ ഉരുളകളാക്കി പഞ്ചസാര പാനിയിലേക്കു ചേർത്ത് തിളപ്പിക്കുക. ചെറിയ തീയിൽ 15 മിനിറ്റോളം വേവിക്കണം. അതിന് ശേഷം തീ ഓഫ്‌ ചെയ്ത് ഒരു തുള്ളി പനീർ ഒഴിക്കുക.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com