ADVERTISEMENT

ആരോഗ്യകരമായ ജീവിത ശൈലിക്ക് ഭക്ഷണത്തിന് വളരെ പ്രാധാന്യം ഉണ്ട്, മഴക്കാലത്തിന് അനുയോജ്യമായൊരു ഔഷധക്കഞ്ഞിക്കൂട്ട് പരിചയപ്പെടാം. വർഷം മുഴുവൻ ആരോഗ്യം പ്രദാനം ചെയ്യുന്ന ഉലുവ ആശാളി കഞ്ഞി

ചേരുവകൾ:

  • ഉണക്കലരി  - 1 കപ്പ് 
  • ഉലുവ - 2½ ടേബിൾസ്പൂൺ 
  • ആശാളി - 1 ½ ടേബിൾസ്പൂൺ 
  • ശർക്കരപ്പാനി - 2 ടീസ്പൂൺ 
  • തേങ്ങാപ്പാൽ ഒന്നാം പാൽ - ½ കപ്പ് 
  • തേങ്ങാപ്പാൽ രണ്ടാം പാലം - 2 കപ്പ് 

തയാറാക്കുന്ന വിധം:

  • ഉലുവയും ആശാളിയും 8 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
  • കുതിർത്ത ഉലുവയും അരിയും തേങ്ങയുടെ രണ്ടാം പാലിൽ നല്ലതുപോലെ വേവിച്ചെടുക്കുക, വെന്ത കഞ്ഞിയിലേക്ക് കുതിർത്ത ആശാളി, ശർക്കരപ്പാനി, ഒന്നാം തേങ്ങാപ്പാൽ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. 
  • ആവശ്യമെങ്കിൽ നെയ്യിൽ മൂപ്പിച്ച് കുഞ്ഞുള്ളിയും ചേർത്ത് ചെറു ചൂടോടെ കഴിക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com