ADVERTISEMENT

ഈ ലഡ്ഡു തയാറാക്കിയത് ചക്കക്കുരു ഉപയോഗിച്ചാണെന്ന് രുചിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകില്ല. വേവിച്ചെടുത്ത ചക്കക്കുരു തരികളൊന്നും ഇല്ലാതെ നന്നായി ഉടച്ചെടുക്കണമെന്നു മാത്രം.

ചേരുവകൾ

  • ചക്കക്കുരു - 20-25 എണ്ണം
  • തേങ്ങാ ചിരകിയത് - അര മുറി 
  • പഞ്ചസാര - 8 സ്പൂൺ ( ആവശ്യത്തിന്)
  • എലക്കായ- 2 എണ്ണം

തയാറാക്കുന്ന വിധം

  • ചക്കക്കുരു തൊലി കളഞ്ഞു വേവിച്ച ശേഷം ഉടയ്ക്കുക (ചതയ്ക്കുക). 
  • ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാ ചേർത്ത് ചൂടാക്കി എടുക്കുക.  ഇത് ചക്കക്കുരു ചതച്ചതിലേക്ക് ഇടുക. പഞ്ചസാരയും ഏലക്കായ പൊടിച്ചതും ഇതിലോട്ട്  ചേർത്ത് മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കുക. ചക്കക്കുരു ലഡ്ഡു റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com