ADVERTISEMENT

കടുകിന്റെ വലുപ്പം എന്താണെന്ന് അറിയാമോ? കടുക് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ധാരാളമുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിയസിനും കടുകിൽ അടങ്ങിയിട്ടുണ്ട്. ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നൽകപ്പെടുന്ന സെലനിയം എന്ന പോഷകം കടുകിൽ നിന്നും നിർമ്മിക്കുന്നതാണ്‌. ശരീരത്തിൽ ഉണ്ടാകുന്ന വേദന ശമിപ്പിക്കാൻ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്താൽ മതി. ശ്വാസതടസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും ഇത് ഉത്തമ പ്രതിവിധിയാണ്. സുന്ദരമായ ചർമ്മം സ്വന്തമാക്കാനും കടുക് ഉപകരിക്കുന്നു. 

ചേരുവകൾ

  • കടുക്‌ - 2 ടേബിൾ സ്പൂൺ 
  • പച്ചരി - 100 ഗ്രാം 
  • വെള്ളം - 1 1/2 കപ്പ്‌ 
  • ജീരകം - 1 ടീ സ്പൂൺ 
  • തേങ്ങാപ്പാൽ - 1/4 കപ്പ്‌ 
  • ഉപ്പ് - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

  • കടുകും പച്ചരിയും (വെവ്വേറെ )3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
  • അതിന് ശേഷം അരച്ചെടുക്കുക 
  • ഒരു പാനിൽ കടുക് അരച്ചത് ഒഴിച്ച് 1കപ്പ്‌ വെള്ളവും ഒഴിച്ച് 5-6 മിനിറ്റ് നന്നായി തിളപ്പിക്കുക. 
  • അതിന് ശേഷം പച്ചരി അരച്ചതും 1/2 കപ്പ്‌ വെള്ളവും ഒഴിച്ച് തിളപ്പിക്കുക. 
  • കട്ട പിടിക്കാതെ ഇളക്കുക. 
  • ഇതിലേക്ക് ജീരകം, തേങ്ങാപാൽ എന്നിവ ചേർക്കുക. 
  • കഞ്ഞിയുടെ പരുവത്തിൽ വേണമെങ്കിൽ തേങ്ങാപ്പാൽ 1 കപ്പ് ചേർക്കുക. 
  • ഉപ്പും ചേർത്ത് ചൂടോടെ കഴിക്കുക. 
  • കർക്കിടകത്തിൽ 3 ദിവസം വൈകുന്നേരങ്ങളിൽ കഴിക്കുക. ഇതൊടൊപ്പം എരിവും പുളിയും ഒഴിവാക്കുക.    
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com