ADVERTISEMENT

ചെറിയ ഉള്ളി തോരൻ മൂന്നു ദിവസം വരെ കേടുകൂടാതെ കഴിക്കാം. ഫ്രിഡ്ജിൽ വയ്ക്കാതെ കഴിക്കാൻ പറ്റുന്ന തോരനാണിത്. ജോലിക്ക് പോകുന്നവർക്ക് ഇതുപോലെ ചെയ്തു വെച്ചാൽ രാവിലെ  ചോറിനു കൂട്ടാൻ വയ്ക്കാൻ ഉള്ള കഷ്ടപ്പാട് കുറയ്ക്കാം. 

ചേരുവകൾ

  • ചെറിയ ഉള്ളി – അരക്കിലോ (500 gm)
  • തിരുമ്മിയ തേങ്ങാ - 1 കപ്പ് 
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി - 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി -  1/2 ടീസ്പൂൺ 
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ് - ആവിശ്യത്തിന്
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
  • തേങ്ങാക്കൊത്ത്  - 2 ടേബിൾസ്പൂൺ
  • കടുക് - 1  ടീസ്പൂൺ 
  • ഉണക്കമുളക് - 3 എണ്ണം 

തയാറാക്കുന്ന വിധം

ആദ്യം ഉള്ളി പൊളിച്ചു വട്ടത്തിൽ ചെറുതായി അരിഞ്ഞു എടുക്കണം. പാൻ ചൂടായ ശേഷം  വെളിച്ചെണ്ണ ഒഴിച്ചു  കൊടുക്കണം ഇതിലേക്ക് കടുക് ഇട്ടു പൊട്ടുമ്പോൾ  ഉണക്ക മുളക് ഇടണം അതിന് ശേഷം ഉള്ളി ഇട്ടു വഴറ്റണം. ഉള്ളി ഒന്ന് സോഫ്റ്റ് ആകുമ്പോൾ  തേങ്ങ കൊത്തു ഇട്ടു ഇളക്കി ഇതിലേക്ക് തേങ്ങ തിരുമ്മിയത് മുളകുപൊടി, മല്ലി പൊടി, കുരുമുളകുപൊടി മഞ്ഞൾപ്പൊടി കറിവേപ്പില ഇട്ടു ഒന്ന് അടച്ചു വെച്ച് ഒരു രണ്ടു മിനിറ്റു കഴിഞ്ഞു ഇളക്കി കൊടുക്കണം.  ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി കൊടുക്കാം. ഉള്ളി പാനിൽ അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുത്തു കൊണ്ട് ഇരിക്കണം. ഉള്ളി നല്ലതു പോലെ മൊരിഞ്ഞു വന്നതിന് ശേഷം വാങ്ങി വയ്ക്കാം.

Note - ചെറിയ ഉള്ളിയിലേക്ക് ചൂടുവെള്ളം ഒഴിച്ച് രണ്ടു മിനിറ്റിനു ശേഷം കത്തി ഉപയോഗിച്ച് പൊളിച്ചെടുക്കാം. എളുപ്പത്തിൽ പൊളിക്കാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com