ADVERTISEMENT

ഒട്ടേറെ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കോവയ്ക്ക. കുടംപുളി ഇട്ടു വച്ച മീൻ പീര പോലെ തന്നെ കോവയ്ക്ക കൊണ്ടും പീര തയാറാക്കാം. 

ചേരുവകൾ

  • കോവയ്ക്ക - 300 ഗ്രാം 
  • പച്ചമുളക് - 6 എണ്ണം 
  • കുടംപുളി - 2 കഷണം
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • ചെറിയുള്ളി - 6 എണ്ണം 
  • ഉപ്പ് – ആവശ്യത്തിന്
  • കടുക് - 1 ടീസ്പൂൺ 
  • വറ്റൽ മുളക് - 2 എണ്ണം 
  • ജീരകം - 1/4 ടീസ്പൂൺ 
  • തേങ്ങ - 1/2 കപ്പ് 
  • വെളിച്ചെണ്ണ  - 1 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

▪️ തേങ്ങ, മഞ്ഞൾപ്പൊടി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ചെടുക്കുക.

▪️ ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം ഉള്ളി, വറ്റൽമുളകും ചേർത്ത് മൂപ്പിച്ച ശേഷം അരച്ച തേങ്ങയുടെ കൂട്ട് ചേർത്ത് ചെറുതായി മൂപ്പിച്ച് ഇതിലേക്ക് നീളത്തിൽ അരിഞ്ഞ കോവയ്ക്കയും ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക.

▪️ പകുതി വെന്ത കോവയ്ക്കയിലേക്ക് കുടംപുളി  കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് ചെറുതീയിൽ പാകപ്പെടുത്തി എടുക്കുക. 

▪️ കുടംപുളി ഇട്ടു വച്ച കോവയ്ക്ക ഫ്രൈ റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com