ADVERTISEMENT

മുട്ടക്കറി തേങ്ങ അരച്ചും അരയ്ക്കാതെയും തയാറാക്കാം, എളുപ്പത്തിൽ രുചി കുറയാതെ  എഗ് റോസ്റ്റ് എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ?

ചേരുവകൾ

  •  മുട്ട - 3
  •  ജീരകം  - ഒരു ടീസ്പൂൺ
  • പെരുംജീരകം - അര ടീസ്പൂൺ  
  • മല്ലി- അര ടീസ്പൂൺ 
  •  കുരുമുളക് – രണ്ട് ടീസ്പൂൺ
  • കറുവപ്പട്ട – ഒരു ചെറിയ കഷ്ണം
  • ഏലക്കായ – 2
  •  കരയാമ്പു – 3
  •  വെളിച്ചെണ്ണ – ഒരു ടീസ്പൂൺ
  •  കടുക് – കാൽ ടീസ്പൂൺ
  •  ജിഞ്ചർ ഗാർലിക് പേസ്റ്റ് – ഒരു ടീസ്പൂൺ
  • ചെറിയ ഉള്ളി – 3
  • പച്ചമുളക് – 3
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ 
  • വെള്ളം – കാൽ കപ്പ് 
  • ഉപ്പ് – ആവശ്യത്തിന് 
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • മൂന്നു മുട്ട പുഴുങ്ങി തോട് കളഞ്ഞ് രണ്ടായി മുറിക്കണം.
  • ഒരു പാൻ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ജീരകം അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ  മല്ലി. രണ്ട് ടീസ്പൂൺ കുരുമുളക്. ഒരു കുഞ്ഞു കഷണം കറുവപ്പട്ട. രണ്ട് ഏലക്ക. മൂന്ന്  കരയാമ്പു. ഇവ നന്നായി ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കണം. തണുത്ത ശേഷം നന്നായി പൊടിച്ചെടുക്കണം.
  • പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കാൽ ടീസ്പൂൺ കടുക് പൊട്ടിക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർത്ത് നന്നായി ഫ്രൈ ചെയ്യണം. അതിനുശേഷം മൂന്ന് ചെറിയ ഉള്ളി അരിഞ്ഞതും മൂന്ന് പച്ചമുളകും ചേർത്ത് നന്നായി വഴറ്റണം.
  • ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും പൊടിച്ചു വച്ച പെപ്പർ മസാലപ്പൊടിയും ചേർക്കണം. കാൽ കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കണം. മുട്ടയുടെ ഓരോ പീസ് ചേർത്ത് കൊടുത്തു തിരിച്ചും മറിച്ചും ഫ്രൈ ചെയ്തെടുക്കണം. കറിവേപ്പില ചേർത്ത് രണ്ടു മിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുത്താൽ ടേസ്റ്റി എഗി പെപ്പർ റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com