ADVERTISEMENT

പായസങ്ങളിൽ വളരെ വ്യത്യസ്തവും രുചികരവും എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്ന ഒന്നുമാണ് ഇളനീർ പായസം. ഇളനീർ കഷണങ്ങൾ പാലിനും തേങ്ങാപ്പാലിനുമൊപ്പം ചേരുമ്പോൾ വളരെ രുചികരമായ സ്വാദാണ്.

ചേരുവകൾ

  • പാൽ - 1 ലിറ്റർ 
  • പഞ്ചസാര - 200 ഗ്രാം 
  • ഇളനീർ  - 1/2 കപ്പ്‌ 
  • ഇളനീർ വെള്ളം - 1/4 കപ്പ്‌ 
  • തേങ്ങാപ്പാൽ - 1 കപ്പ്‌ 
  • ഇളനീർ  - 1/2 കപ്പ്‌ 

തയാറാക്കുന്ന വിധം

  • പാൽ ഒരു ലിറ്റർ നന്നായി തിളപ്പിക്കുക. അതിലേക്ക് പഞ്ചസാര ചേർത്തിളക്കുക. പാൽ നന്നായി കുറുകി വരുന്നതു വരെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക. 
  • ഇളനീർ കഷ്ണങ്ങൾ 1/2 കപ്പ്‌, 1/4 കപ്പ്‌ ഇളനീർ വെള്ളത്തിൽ അരച്ചെടുക്കുക. 
  • പാൽ ക്രീം നിറം ആയി വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി വയ്ക്കുക. ചൂട് മുഴുവൻ പോയ ശേഷം അതിലേക്ക് ഇളനീർ അരച്ച് വെച്ചത് ചേർക്കുക, ഒപ്പം തേങ്ങ പാലും. നന്നായി ഇളക്കുക. ശേഷം ഇളനീർ കഷ്ണങ്ങൾ ചേർക്കുക. വേണമെങ്കിൽ ഏലക്കായ പൊടിച്ചത് ചേർക്കാവുന്നതാണ്. 

ശ്രദ്ധിക്കാൻ

  • ഇതിൽ കണ്ടെൻസ്ഡ് മിൽക്ക് ചേർക്കാം. 
  • ഇളനീർ കഷ്ണങ്ങൾ നല്ല ഇളം പരുവത്തിൽ ഉള്ളതാവണം. 
  • പാലിന് പകരം തേങ്ങ പാലിലും ഇത് ഉണ്ടാക്കി എടുക്കാം. 
  • വേണമെങ്കിൽ ഡ്രൈ ഫ്രൂട്ട് നെയ്യിൽ വറുത്തു ചേർക്കാം.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com